Loading ...

Home health

വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍

വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച്‌ ഇപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.

➤ മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.

➤ കൂടാതെ മൂത്രമൊഴിക്കുമ്ബോള്‍ സാധാരണമല്ലാത്തവിധം പതയല്‍. മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.

➤ മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക

➤ മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന.

➤ മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നിവ വൃക്കരോഗ ലക്ഷണമാകാം.

➤ ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം.

Related News