Loading ...

Home health

രണ്ട്‌ വിത്യസ്ത കൊവിഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് ഭീതി ഒഴിയാതെ തുടരുന്നതിനിടെയാണ് രോഗപ്രതിരോധത്തിനായി പ്രതിരോധ വാക്സിനുകള്‍ എത്തുന്നത്. ആദ്യം രണ്ട് ഡോസുള്ള വാക്സിന്‍ കൃത്യമായ ഇടവേളകളില്‍ നല്‍കിയെങ്കിലും മുന്‍ഗണനാ ക്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ ആവശ്യമായി വന്നതോടെ വാക്സിന്‍ ക്ഷാമവും രൂക്ഷമായിരുന്നു. ഇതോടെയാണ് രണ്ട് കോവിഡ് വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കാമെന്ന തരത്തിലുള്ള ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതായത് ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് രണ്ടാമത്തെ ഡോസായി മറ്റൊരു കമ്ബനി നിര്‍മിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാമെന്ന തരത്തിലുള്ള നീക്കം

ഇതിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. à´‡à´¤àµà´¤à´°à´¤àµà´¤à´¿à´²àµâ€ വിവിധ നിര്‍മാതാക്കളില്‍ നിന്നുള്ള കോവിഡ് വാക്സിനുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ പ്രധാന ശാസ്ത്രജ്ഞ ഡോ. സൌമ്യ സ്വാമിനാഥന്‍ തന്നെയാണ് തിങ്കളാഴ്ച രംഗത്തെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ വാക്സിന്‍ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയെന്നാണ് വിശേഷിപ്പിച്ചത്.

ഇതിന്റെ ആരോഗ്യപരമായ ആഘാതത്തെക്കുറിച്ച്‌ വളരെക്കുറച്ച്‌ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. "രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഡോസ് എപ്പോള്‍, ആരാണ് എടുക്കേണ്ടതെന്ന് പൗരന്മാര്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ രാജ്യങ്ങളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കും."

Related News