Loading ...

Home cinema

നിമിഷ സജയന്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം ദേശീയ പുരസ്‌കാര ജേതാവിന്‍റെ ചിത്രത്തില്‍

വ്യത്യസ്തമായ അഭിനയ മികവിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നിമിഷ സജയന്‍ ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് .ദേശീയ പുരസ്‍കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്. വി ആര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. പ്രശസ്‌തമായ അന്തോളജി സീരീസായ ഐ ആമിന്‍റെ സീക്വല്‍ ആണിത്. സിനിമയുടെ ചിത്രീകരണം സെപ്‌തംബറില്‍ തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല് ഷോര്‍ട്ട്ഫിലിമുകള്‍ ചേര്‍ത്തുള്ള ആന്തോളജി സീരീസായിരുന്നു ഐ ആം. ഫഹദ് ഫാസിലിന്‍റെ ബി​ഗ് ബഡ്‌ജറ്റ് ചിത്രം മാലിക്കാണ് നിമിഷയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം. ആമസോണിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്.

Related News