Loading ...

Home health

ഇടവേള​ നല്ലതാണ്​; രണ്ടാം ഡോസ്​ എടുത്ത്​ ആറുമാസത്തിന്​ ശേഷം ആസ്​​ട്രസെനക മൂന്നാം ഡോസ്​ എടുക്കുന്നത്​ ഫലപ്രദമെന്ന്​ പഠനം

ലണ്ടന്‍: ആസ്​​ട്രസെനക വാക്​സി​െന്‍റ രണ്ടാം ഡോസും മൂന്നാം ഡോസും വൈകി എടുക്കുന്നത്​ രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന്​ ഓക്​സ്​ഫഡ്​ സര്‍വകലാശാല പഠനം. ആസ്​​ട്രസെനക വാക്സിന്‍ ഒന്നും രണ്ടും ഡോസുകള്‍ക്കിടയില്‍ 45 ആഴ്ച വരെ ഇടവേളയുണ്ടാകുന്നത്​ മെച്ചപ്പെട്ട രോഗപ്രതിരോധത്തിലേക്ക് നയിച്ചതായി പഠനം പറയുന്നു.
രണ്ടാമത്തെ ഡോസ്​ എടുത്ത്​ ആറ്​ മാസത്തിന്​ ശേഷം മൂന്നാം ഡോസ്​ എടുക്കുന്നത്​ ആന്‍റിബോഡി വര്‍ധിപ്പിക്കാനും രോഗപ്രതിരോധ പ്രതികരണം ബൂസ്​റ്റ്​ ചെയ്യാനും സഹായിക്കു​മെന്നും പഠനം പറയുന്നു. പ്രീപ്രിന്‍റ്​ പഠനം മേഖലയിലുള്ള വിദഗ്​ധരുടെ വിശകലനത്തിനായി കാത്തിരിക്കുകയാണ്​.
'വാക്സിന്‍ കുറവുള്ള രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയായിരിക്കും ഇത്​. à´œà´¨à´™àµà´™à´³àµâ€à´•àµà´•àµâ€‹ രണ്ടാമത്തെ ഡോസ്​ നല്‍കുന്നതിലെ കാലതാമസത്തെക്കുറിച്ച്‌ അവര്‍ ആശങ്കാകുലരായിരിക്കും' -ഓക്​സ്​ഫഡ്​ സര്‍വകലാശാലയിലെ വിദഗ്​ധനായ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു.ആദ്യ ഡോസ്​ എടുത്ത്​ 10 മാസം കഴിഞ്ഞ്​ രണ്ടാം ഡോസ്​ എടുക്കുന്ന സമയത്തും മികച്ച ഫലമാണ്​ ലഭിക്കുന്നതെന്നും പൊള്ളാര്‍ഡ്​ പറഞ്ഞു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് മൂന്നാം ഡോസ്​ ആവശ്യമുണ്ടോ എന്ന് വിപുലമായ വാക്സിനേഷന്‍ പദ്ധതികളുള്ള രാജ്യങ്ങള്‍ പരിഗണിക്കുന്നതിനാല്‍ കാലതാമസം വരുത്തിയ ആസ്​​ട്രസെനക മൂന്നാം ഡോസി​െന്‍റ ഫലങ്ങള്‍ പോസിറ്റീവ് ആണെന്ന് ഗവേഷകര്‍ പറഞ്ഞു.

Related News