Loading ...

Home Gulf

അബൂദബിയില്‍ ഇനിമുതല്‍ വിസിറ്റ് വിസക്കാര്‍ക്കും സൗജന്യ വാക്സിന്‍

അബൂദബി: ( 22.06.2021) à´µà´¿à´¸à´¿à´±àµà´±àµ വിസയിലെത്തുന്നവര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗജന്യ വാക്സിനുമായി അബൂദബി. സെഹ ആപ്ലികേഷന്‍ വഴിയാണ് ഇത്തരക്കാര്‍ക്ക് വാക്സിന്‍ ബുക് ചെയ്യാന്‍ സാധിക്കുക. അബൂദബി ഒഴികെയുള്ള മറ്റു എമിറേറ്റുകളിലെ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് വാക്സിന്‍ ലഭിക്കില്ല.

വിസിറ്റ് വിസ നമ്ബര്‍ ഉപയോഗിച്ചാണ് സെഹ ആപ്ലികേഷനില്‍ വാക്സിന്‍ അപ്പോയിന്‍മെന്റ് ബുക് ചെയ്യേണ്ടത്. സിനോഫോം, ഫൈസര്‍ വാക്സിനുകളാണ് ഇത്തരത്തില്‍ ലഭ്യമാകുക. ഏത് വാക്സിന്‍ സ്വീകരിക്കണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാമെന്ന് ഖലീജ് ടൈംസ് റിപോര്‍ട് ചെയ്തു.

അതേസമയം മൂന്ന് വയസിനും 17 വയസിനും ഇടയിലുള്ളവര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് യു എ ഇ.

Related News