Loading ...

Home health

കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ by ഡോ. അമര്‍ ഫെറ്റില്‍

പനിയുടെ വ്യാപനം തല്‍ക്കാലം കുറഞ്ഞിട്ടുണ്ട്്. ഒന്നു രണ്ടു വൈറല്‍പ്പനിയുടെ വ്യാപനമാണ് കുറഞ്ഞത്. എച്ച്1 എന്‍1  à´ˆ മാസം അവസാനത്തോടെ കുറയാനാണ് സാധ്യത. ഡെങ്കി കുറച്ചുകാലംകൂടി നീണ്ടുപോകാം. കഴിഞ്ഞ കുറേ വര്‍ഷമായി കേരളത്തില്‍ കൊതുകുജന്യ പനികളുടെയും ജലജന്യരോഗങ്ങളുടെയും വ്യാപനം കൂടുന്നുണ്ട്. ഇപ്പോള്‍ കാര്യക്ഷമമായ ഇടപെടല്‍ കാരണം പനി കുറഞ്ഞെങ്കിലും പനിയും ജലജന്യരോഗങ്ങളും സ്ഥിരമായി പ്രതിരോധിക്കാന്‍ നമുക്കോരോരുത്തര്‍ക്കും പലതും ചെയ്യാനാകും. അതേക്കുറിച്ച് പരിശോധിക്കാം. à´®à´´ കുറഞ്ഞുതുടങ്ങി. വൈറല്‍പ്പനിയും കുറഞ്ഞു. എന്നുവച്ച് നാം അടങ്ങിയിരുന്നാല്‍ വരാനിരിക്കുന്നത് മറ്റു വലിയ പകര്‍ച്ചവ്യാധികളുടെ കാലമാണ്. അല്‍പ്പം ശ്രദ്ധിച്ചാല്‍ വലിയ രോഗാവസ്ഥകള്‍ ഒഴിവാക്കാം.മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങള്‍ മഴ മാറുന്നതോടെ ഉണങ്ങിത്തുടങ്ങും. വെള്ളം വറ്റിയാലും à´ˆ പരിസരത്ത് ഈഡിസ് കൊതുകുകളുടെ മുട്ടകള്‍ നശിക്കാതെ കിടക്കും. ചെറിയ മഴ പൊടിഞ്ഞാല്‍മതി. ഇവ വീണ്ടും പെരുകും. ഡെങ്കിപ്പനി കുറച്ചുകാലംകൂടി പടരാന്‍ ഇതാണു കാരണം. à´®à´´ മാറിയാലും കെട്ടിനില്‍ക്കുന്ന വെള്ളമുണ്ടാകും. à´ˆ അഴുക്കുവെള്ളം ഒഴുക്കില്ലാത്തിടത്തും പൊട്ടക്കിണറ്റിലും ഒഴുക്കില്ലാത്ത കാനകളിലും കെട്ടിക്കിടന്ന് പഴകി മലിനമായ വെള്ളമാകും. അതിലാണ് പൊതുവെ അനോഫലിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. മന്ത് (ഫൈലേറിയ) പരത്തുന്ന കൊതുകുകളും à´ˆ വെള്ളത്തിലാണ് പെരുകുന്നത്. 
വലിച്ചെറിഞ്ഞ ഭക്ഷ്യാവശിഷ്ടങ്ങള്‍ എലി പെരുകാനിടയാക്കുമെന്ന് അറിയാമല്ലോ. വെള്ളക്കെട്ടുകൂടിയാകുമ്പോള്‍ എലിമാളങ്ങളില്‍ വെള്ളംകയറി എലിക്കാഷ്ടവും അവയ്ക്കൊപ്പമുള്ള രോഗാണുക്കളും വെള്ളത്തിലൂടെ കാലിലെ മുറിവുകളിലും മറ്റും കലര്‍ന്ന് എലിപ്പനി (ലെപ്റ്റോ സ്പൈറോസിസ്) വ്യാപിക്കാനിടയാക്കുന്നു. 
പണ്ട് നിര്‍മാര്‍ജനംചെയ്ത പല രോഗങ്ങളും (ഉദാഹരണം മലമ്പനി/മലേറിയ) ഇപ്പോള്‍ തിരിച്ചുവരുന്നുണ്ട്. നേരത്തെ ഇത് വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ കണ്ടുവരുന്നത്.   ഇന്ന്  ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലും എത്തിക്കഴിഞ്ഞു. മലേറിയ വന്നാല്‍ അനോഫിലിസ് കൊതുകിന്റെ കടിയിലൂടെ മറ്റുള്ളവരിലേക്കും പകരാം.
മഴ കഴിഞ്ഞാല്‍ ചൂട് എന്നതാണ് കേരളത്തിന്റെ പൊതുകാലാവസ്ഥ. ചൂട് കൂടിയാല്‍പിന്നെ ഐസിട്ടേ നാം വെള്ളം കുടിക്കൂ. ഷേക്കുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാം ഐസിട്ട് കുടിക്കുന്ന ശീലമാണ് നമുക്ക്. നല്ല ശുദ്ധജലം ഉപയോഗിച്ചു തയ്യാറാക്കുന്ന ഐസാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇങ്ങനെ പുറത്തുനിന്നു നാം ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഐസ്കട്ടകളില്‍ പലതും വൃത്തിയുള്ള സാഹചര്യങ്ങളിലല്ല തയ്യാറാക്കുന്നത്. മഞ്ഞപ്പിത്തം, വയറിളക്കം (ജനറല്‍ ഡയറിയ) എന്നിവപോലുള്ള രോഗങ്ങള്‍ ഇങ്ങനെ പടരാറുണ്ട്.വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ടോയ്ലറ്റ് മാലിന്യങ്ങള്‍ വെള്ളത്തില്‍ കലരുന്നതും ജലജന്യരോഗങ്ങള്‍ക്കിടയാക്കും.  പൊട്ടക്കിണര്‍പോലുള്ള സ്രോതസ്സുകളിലും à´ˆ മാലിന്യം കലരുന്നു. കോളറ, ടൈഫോയ്ഡ്, വയറിളക്കം  ഇവയാണ് ഇങ്ങനെ പടരുന്ന ജലജന്യരോഗങ്ങള്‍.രോഗമില്ലെങ്കിലും ഇതു മറക്കല്ലേ1.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവല്‍ ഉപയോഗിച്ച് മുഖം പൊത്തുക. എച്ച്1 എന്‍1 ഉള്ളപ്പോള്‍ മാത്രമല്ല, പനിയാണെങ്കിലും ജലദോഷമാണെങ്കിലും രോഗമൊന്നുമില്ലെങ്കിലും ഇതു ശീലമാക്കുക. 
2. സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍ ഒരു നല്ല ആരോഗ്യ ശീലമാക്കുക. 
3. കൊതുകിനെതിരെ എപ്പോഴും ജാഗ്രത വേണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കൊതുകുനശീകരണ മാര്‍ഗങ്ങള്‍ അവലംബിക്കുമെങ്കിലും ഓരോ വീട്ടിലും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ വീട്ടുകാര്‍തന്നെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകിനെതിരെ പുകയ്ക്കുക. വീട്ടില്‍ നെറ്റ് അടിക്കാന്‍ കഴിയാത്തവര്‍ കിടക്കുന്ന സമയത്തെങ്കിലും വല ഉപയോഗിക്കുക. പ്രത്യേകിച്ച് കിടക്കുന്ന സമയത്ത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ക്രീം പുരട്ടാവുന്നതാണ്. 
4. എലിപ്പനിക്കെതിരെ കര്‍ഷകര്‍, ക്ളീനിങ് തൊഴിലാളികള്‍, മണ്ണില്‍ പണിയെടുക്കുന്ന മറ്റു തൊഴിലാളികള്‍ എന്നിവര്‍ മുന്‍കരുതലുകള്‍ എടുക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതു തടയാനുള്ള ഗുളികകള്‍ സൌജന്യമായി ലഭ്യമാണ്. 
കാലില്‍ രോഗാണുക്കള്‍ കയറാതിരിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങളും ഉപയോഗിക്കാം. വെളിച്ചെണ്ണയും മഞ്ഞളും ചേര്‍ത്ത് പാകം ചെയ്ത എണ്ണകാലില്‍ പുരട്ടുന്നത് കാലിലെ മുറിവില്‍ രോഗാണുക്കള്‍ കയറാതിരിക്കാന്‍ സഹായിക്കുമെന്ന് ആയുഷ് വിഭാഗവും സൂചിപ്പിക്കുന്നു.
അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗമകറ്റാംജലജന്യരോഗങ്ങള്‍ തടയാന്‍ താഴെപറയുന്ന മുന്‍കരുതല്‍ നല്ലതാണ്:
1. തണുത്ത സാധനങ്ങള്‍ പുറത്തുനിന്നു കഴിയാതിരിക്കുക. ഐസ് നേരിട്ടിടുന്ന പാനീയങ്ങള്‍ പുറത്തുനിന്നു കഴിയുന്നതും ഒഴിവാക്കുക. 
2. വെള്ളം തിളപ്പിച്ചേ ഉപയോഗിക്കാവൂ. ശുദ്ധജല പൈപ്പ്ലൈനില്‍പ്പോലും തകരാറുമൂലം വെള്ളം ശുദ്ധമല്ലാതായി മാറുന്ന സ്ഥിതിക്ക് തിളപ്പിച്ച ജലം മാത്രം ഉപയോഗിക്കുക. 
3. സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകല്‍ ശീലമാക്കുക. കക്കൂസില്‍ പോയശേഷവും കൈകഴുകല്‍ സോപ്പ് ഉപയോഗിച്ചാക്കുക. ആദ്യം കുടുംബത്തില്‍, പിന്നെ അങ്കണവാടി/നേഴ്സറി തുടങ്ങി സ്കൂളുകള്‍ വഴിയും ഇതു ശീലമാക്കുക. 
4. ഭക്ഷണത്തില്‍ ഈച്ചകള്‍ ഇരുന്നു രോഗാണുക്കള്‍ പകര്‍ത്താതെ തടയുക. ഭക്ഷണം പൊതുസ്ഥലത്ത് വില്‍ക്കുമ്പോള്‍ പൊതിഞ്ഞുസൂക്ഷിക്കയോ മൂടി സൂക്ഷിക്കുകയോ ചെയ്യുക. തുറന്നുവച്ച ഭക്ഷണം കഴിക്കില്ലെന്ന് തീരുമാനിക്കുക.

Related News