Loading ...

Home cinema

മലയാളചലച്ചിത്രം ' ആര്‍ക്കറിയാം' വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെന്‍സ് ത്രില്ലെര്‍ à´•à´¥ പറയുന്ന " ആര്‍ക്കറിയാം " . സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍.കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെര്‍ലി എന്നൊരു മകള്‍ മാത്രമാണുള്ളത്. ഷെര്‍ലിയും ഭര്‍ത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയില്‍ തുടങ്ങിയപ്പോള്‍ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഷെര്‍ലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടില്‍ താമസം തുടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന à´šà´¿à´² സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമില്ലാതെ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആയ പച്ചയായ ജീവിതത്തെ പശ്ചാത്തലമാക്കിയ " ആര്‍ക്കറിയാം " - ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ബിജു മേനോന്‍ , പാര്‍വതി തിരുവോത്ത് , ഷറഫുദീന്‍ എന്നിവരാണ്. " ആര്‍ക്കറിയാം " സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ജൂണ്‍ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .

Related News