Loading ...

Home Gulf

ചൂടേറുന്നു; യു.എ.ഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമം ലംഘിച്ചാല്‍ കനത്ത പിഴ

ദുബായ്: വര്‍ഷത്തെ ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്ന ജൂണ്‍ രണ്ടാം വാരം മുതല്‍ സെപ്തംബര്‍ പകുതി വരെയുള്ള കാലയളവില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് യു.എ.യില്‍ ഉച്ചവിശ്രമം നിര്‍ബന്ധമാക്കി. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഉച്ചക്ക് 12.30 മുതല്‍ ഉച്ചക്ക് ശേഷം 3.മണി വരെയുള്ള സമയത്താണ് തൊഴില്‍ നിരോധനമുള്ളത്.

നിര്‍ബന്ധിത ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത സ്ഥാപനങ്ങള്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം പിഴ എന്ന കണക്കില്‍ പരമാവധി 50,000 ദിര്‍ഹം വരെ നല്‍കേണ്ടിവരും. കൂടാതെ, സ്ഥാപനത്തിന് ലൈസന്‍സ് റദ്ദു ചെയ്യല്‍ തുടങ്ങിയ ശക്തമായ നടപടികളുണ്ടാവുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിരോധിത സമയത്ത് അടിയന്തിര ഘട്ടങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കേണ്ടി വന്നാല്‍ തൊഴിലുടമകള്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം തണുത്ത വെള്ളവും മറ്റു ആരോഗ്യ പാനീയങ്ങളും നേരിട്ട് വെയിലേല്‍ക്കാതിരിക്കാനുള്ള സംവിധാനങ്ങളോ ശീതീകരണ യന്ത്രമോ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസകരമായ വേനല്‍ക്കാലത്തെ നിര്‍ബന്ധിത ഉച്ചവിശ്രമ നിയം വര്‍ഷങ്ങളായി യു.എ.യില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്.

Related News