Loading ...

Home health

ആസ്ത്‌മ അറിയേണ്ടതെല്ലാം

ശ്വാസനാളത്തില്‍ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താല്‍ ശരീരത്തിന്റെസ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസംമുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്തമ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോബാധിക്കുന്ന വായുസഞ്ചാരതടസ്സത്തെ സ്വാഭാവികമായോ മരുന്നുകൊണ്ടോ മാറ്റി ശ്വസനം പഴയപടിയില്‍ എത്തിക്കാമെന്നതാണ് ആസ്തമയെ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസസില്‍  നിന്ന് വേറിട്ടതാക്കുന്നത്.ജനിതകവും പാരിസ്ഥിതികവും തൊഴില്‍പരവും സാമൂഹികവുമായ ബഹുവിധ ഘടകങ്ങളുടെ പാരസ്പര്യമാണ് ആസ്തമയ്ക്ക് നിദാനം. ഇത് ചികിത്സിച്ചുമാറ്റാവുന്ന ഒരു രോഗമല്ല. എന്നാല്‍ ലക്ഷണങ്ങളെ പൂര്‍ണമായും നിയന്ത്രിച്ചുനിര്‍ത്താനാവും. ശ്വാസനാള സങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിത പ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണ് മുഖ്യമായും ആസ്തമയ്ക്കുള്ള ചികിത്സയില്‍ ഉപയോഗിക്കുന്നത്.

രോഗലക്ഷണങ്ങള്‍
ചെറിയതോതിലുള്ള ചുമയില്‍ ആരംഭിച്ച് വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിക്കുന്നതാണ് ആസ്തമയില്‍ സാധാരണയായി കണ്ടുവരുന്നത്. മിക്ക രോഗികളിലും ആസ്തമബാധയുടെ ഇടവേളകള്‍താരതമ്യേന പ്രശ്നരഹിതമാകും. ഈ പ്രശ്നരഹിത ഇടവേളകളിലും ശ്വാസനാളത്തിലുടനീളം ഉണ്ടാകുന്ന കോശജ്വലനം തുടരുന്നതുകൊണ്ട് ശ്വാസംമുട്ടലോ മറ്റ് അനുബന്ധലക്ഷണങ്ങളോ ഇല്ലാതിരിക്കുമ്പോഴും പലര്‍ക്കും ചികിത്സ തുടരേണ്ടതുണ്ട്.

ചുമ
കഫം ഉള്ളതോ അല്ലാത്തതോ ആയ ചുമ ആസ്തമയില്‍ കാണാറുണ്ട്. പലപ്പോഴും ആസ്തമ ആരംഭിക്കുന്നതുതന്നെ തൊണ്ടയില്‍കാറിച്ചയോടുകൂടിയുള്ള ചുമയായിട്ടാണെങ്കിലും ചെറിയൊരു ശതമാനം രോഗികളില്‍ ആസ്തമയില്‍ ചുമ മാത്രമേ ലക്ഷണമായി കാണാറുള്ളൂ (ഇീൌഴവ്മൃശമി അവാെേമ).

വലിവ് 
വായു അറകളിലും ശ്വാസനാളത്തിലും ഉടനീളം കാണുന്ന കോശജ്വലനപ്രക്രിയയുടെ ‘ഭാഗമായി ശ്വാസനാളികളുടെ‘ഭിത്തിയിലെ വരയില്ലാപ്പേശികള്‍ ചുരുങ്ങുന്നതുമൂലം ശ്വാസനാളികളിലൂടെയുള്ള വായുസഞ്ചാരം ബുദ്ധിമുട്ടേറിയതാവുന്നു. ഇതാണ് വലിവ് ഉണ്ടാക്കുന്നത്. നേര്‍ത്ത ചൂളംവിളിയുടെ ശബ്ദമാണ് പൊതുവേ ഇതിന്. നെഞ്ചില്‍ സ്റ്റെതസ്കോപ്പ്വച്ചു കേള്‍ക്കുന്ന വലിവുകളെ പരമ്പരാഗതമായി ഭിഷഗ്വരന്മാര്‍ റോങ്കൈഞവീിരവശ (ബഹുവചനം) എന്നുപറയുന്നു. 

ശ്വാസംമുട്ട്
തൃപ്തി നല്‍കുന്ന അളവില്‍ വായു ഉള്ളിലേക്കെടുക്കാനാവാത്തതാണ് ആസ്തമയില്‍ മിക്ക രോഗികള്‍ക്കും ഉണ്ടാവുന്ന മുഖ്യപ്രശ്നം. ശ്വാസനാളത്തിലെയും വായു അറകളിലെയും അടവിന്റെ തോതിനനുസരിച്ച് ശ്വാസംമുട്ടലിന്റെ അളവ് പലരിലും പലതാകും. ശ്വാസംമുട്ടല്‍മൂലം പല രോഗികള്‍ക്കും കാര്യമായ കായികാധ്വാനത്തിനു കഴിയാറില്ല. ചിലരിലാകട്ടെ കായികാധ്വാനംതന്നെ വലിവുണ്ടാക്കുന്നതായി കാണാം }}(കായികാധ്വാന പ്രേരിത ആസ്തമ). 
ശ്വസനതോത് ഉയരുക, നെഞ്ചിടിപ്പു കൂടുക എന്നിവ സര്‍വസാധാരണയാണ്. നെഞ്ചില്‍ വിരലുകള്‍വച്ച് കൊട്ടി നോക്കുമ്പോള്‍ ഒഴിഞ്ഞ ‘ഭരണിയില്‍ കൊട്ടുന്നതുപോലുള്ള അസാധാരണ മുഴക്കം  കേള്‍ക്കാം. പരമാവധി ജീവവായു ഉള്ളിലെത്തിക്കാനുള്ള ശ്രമത്തില്‍ സാധാരണ ശ്വസന പ്രക്രിയയില്‍ അത്ര കാര്യമായി ഉപയോഗിക്കപ്പെടാത്ത വാരിയെല്ലുകള്‍ക്കിടയിലും കഴുത്തിലുമുള്ള ശ്വസനസഹകാരിപേശികള്‍ (മരരലീൃ്യ ാൌരെഹല ീള ൃലുശൃമശീിേ) ശ്വാസംമുട്ടലില്‍ രോഗി ഉപയോഗിക്കുന്നു. കടുത്ത ആസ്തമബാധയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നവ ഇവയാണ്.
ചികിത്സ പൊതുതത്വങ്ങള്‍
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ആസ്തമയിലും ശ്വാസംമുട്ടലില്‍ പൊതുവിലും ഉപയോഗിക്കുന്ന മരുന്നുകളെപ്പറ്റി ഇന്ന് ശാസ്ത്രത്തിനുള്ള അറിവ് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഔഷധപ്രയോഗത്തില്‍ വളരെയേറെ നിയന്ത്രണങ്ങളും നിര്‍ദേശകതത്വങ്ങളും വിവിധ വിദഗ്ധ സംഘങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ പൊതു നിര്‍ദേശങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
    അതിദ്രുതം പ്രവര്‍ത്തിക്കുകയും ശ്വാസനാളവികാസത്തിനു സഹായിക്കുകയും ചെയ്യുന്ന ഹ്രസ്വകാല ബെറ്റ-2 ഉത്തേജകങ്ങളാണ് രോഗമൂര്‍ച്ഛയില്‍ ഏറ്റവും ഫലംതരുന്ന ഔഷധങ്ങള്‍. ഇവതന്നെ വേണം ആദ്യപടിയായി ഉപയോഗിക്കാന്‍. പ്രയോഗിക്കുമ്പോള്‍ നെബുലൈസര്‍ ഉപയോഗിച്ച് കണികകളാക്കിയോ കാനിസ്റ്ററുകളില്‍ ലഭ്യമായ സ്പ്രേ രൂപത്തിലോ ശ്വാസത്തിനൊപ്പം വലിച്ചെടുക്കാന്‍ പാകത്തില്‍ ഉപയോഗിക്കുന്നതാണ് ഉടന്‍ ആശ്വാസംതരാന്‍ ഉത്തമം.
   രോഗത്തിന്റെ കാഠിന്യം കുറച്ചുവയ്ക്കുക എന്നതിനെക്കാള്‍ പൂര്‍ണമായ നിയന്ത്രണം കൈവരിക്കുക എന്നതാണ് മരുന്നുപ്രയോഗത്തിന്റെ ലക്ഷ്യമാകേണ്ടത്.
പൂര്‍ണമായി നിയന്ത്രിച്ച ആസ്തമ എന്നു വിളിക്കണമെങ്കില്‍ രോഗി ഇനിപറയുന്ന എല്ലാ മാനദണ്ഡവും പൂര്‍ത്തീകരിക്കണം. പകലുള്ള ശ്വാസംമുട്ടലുകള്‍ ആഴ്ചയില്‍ രണ്ടില്‍ താഴെ; രാത്രിയില്‍  ലക്ഷണങ്ങള്‍ ഇല്ലാതിരിക്കല്‍; സാധാരണ ജോലികള്‍ ചെയ്യുന്നതിലൊന്നും ബുദ്ധിമുട്ടില്ലാതിരിക്കുക; ആഴ്ചയില്‍ രണ്ടില്‍  താഴെ തവണമാത്രം ശ്വാസതടസ നിവാരിണി മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരിക; നിശ്വാസമൂര്‍ധന്യതോത്, ഒരു സെക്കന്‍ഡിലെ പ്രേരിതനിശ്വാസവ്യാപ്തം എന്നിവ സാധാരണ നിലയിലായിരിക്കുക.
   രോഗത്തിന്റെ കാഠിന്യം വര്‍ധിക്കുന്നതനുസരിച്ച് മരുന്നുകളും പടിപടിയായി വര്‍ധിപ്പിക്കുക. ഒന്നില്‍ക്കൂടുതല്‍ മരുന്നുകള്‍ വേണ്ടിവരുമ്പോള്‍ അവയുടെ ഫലംകിട്ടുന്ന ഏറ്റവും കുറഞ്ഞ അളവുകളില്‍ ഉപയോഗിക്കുക. എല്ലാതരം ചികിത്സകളുംഡോക്ടറുടെനിര്‍ദേശപ്രകാരം മാത്രം ചെയ്യുക. 
കൊ ണ്ടുനടന്ന് ഉപയോഗിക്കാവുന്നതരം (പോള്‍ട്ടബിള്‍)നെബുലൈസര്‍.അടയാളപ്പെടുത്തിയ ഭാഗങ്ങള്‍:
1.കണികകളുണ്ടാക്കാന്‍ സഹായിക്കുന്ന കമ്പ്രസര്‍. 2.മരുന്നുകണികകളെ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന മാസ്ക്. 3.വൈദ്യുതിസ്രോതസ്സിലേക്കുള്ള ബന്ധം.4. കമ്പ്രസറിന്റെ വായു അരിപ്പ.
5. കമ്പ്രസറിന്റെ വായു പുറത്തേക്കു
പോകുന്ന തുള. 6.നെബുലൈസറിന്റെ മരുന്നു കണികകള്‍ വഹിക്കുന്ന ട്യൂബ്.7. മരുന്നുലായനി നിറയ്ക്കുന്ന കപ്പ്. 
 
പുതിയ ഔഷധങ്ങള്‍
 à´†à´¸àµà´¤à´®à´¾ ചികിത്സയുടെ ഭാവിയെ മാറ്റിമറിക്കാന്‍പോന്ന വളരെയധികം പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയാണ് മരുന്നുകളുടേത്. ശ്വാസകോശത്തിലേക്ക് മരുന്ന് നേരിട്ട് കണികകളായി എത്തിക്കുന്ന ഇന്‍ഹേലറുകളില്‍തന്നെപലവിധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഉയര്‍ന്ന ചികിത്സാശ്രേണിയിലെ രോഗികള്‍ക്ക് ഒരുദിവസംതന്നെ സ്റ്റീറോയ്ഡ്, ബെറ്റ-2 ഉത്തേജകം തുടങ്ങിയ പലമരുന്നുകള്‍ മാറിമാറി എടുക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇവകളെ സ്ഥിരമായ മാത്രകളിലെ സംയുക്തങ്ങളാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. രണ്ടും മൂന്നും നേരവുമൊക്കെ ഉപയോഗിക്കേണ്ടുന്ന ഹ്രസ്വകാല പ്രയോജനക്ഷമതയുള്ള മരുന്നുകളില്‍നിന്ന് ഒറ്റനേരം ഉപയോഗിക്കുന്നതിലൂടെതന്നെ ദിവസംമുഴുവന്‍ പ്രഭാവം നീണ്ടുനില്‍ക്കുന്നതരം മരുന്നുകള്‍ പരീക്ഷണത്തിലുണ്ട്. സൈക്ളെസൊണൈഡ് അങ്ങനെയൊരു കോര്‍ട്ടിക്കോ സ്റ്റിറോയ്ഡാണ്. നിലവിലുള്ള മരുന്നുകളെത്തന്നെ ദീര്‍ഘനേര പ്രഭാവത്തിനുതകുന്ന രീതിയില്‍ മെച്ചപ്പെട്ട ഘടനയുള്ള ഉപകണികാപടലമാക്കി മാറ്റാനും ശ്രമം നടക്കുന്നു. യൂണിറ്റ് ഡോസ് ബ്യൂഡെസണൈഡ് (ഡഉആ)ഇതിന്റെ ഉദാഹരണമാണ്.
ഏറ്റവും അടുത്ത് ആസ്തമയില്‍ ഔദ്യോഗികമായി അംഗീകരിച്ച രീതികളിലൊന്നായ പ്രതിരോധചികിത്സയില്‍ത്തന്നെ പലവിധ പരീക്ഷണങ്ങള്‍ നടക്കുന്നു. പ്രത്യുല്‍ജ്ജകങ്ങളെ നേര്‍പ്പിച്ച ലായനി ചര്‍മത്തിനടിയിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്ന രീതിക്കുപകരം രോഗിയുടെ നാവിനടിയിലേക്കു നിക്ഷേപിച്ച് നടത്തുന്ന പ്രതിരോധചികിത്സാരീതി ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. മാസങ്ങളോ വര്‍ഷങ്ങളോ കൊണ്ട് നേടാവുന്ന പ്രതിരോധചികിത്സയുടെ ഫലങ്ങളെ ഏതാനും ദിവസംകൊണ്ട് “വേഗത്തില്‍” നടത്താവുന്ന ദ്രുതപ്രതിരോധ ചികിത്സയും പരീക്ഷണാടിസ്ഥാനത്തില്‍ നിലവിലുണ്ട്.
പ്രതിരോധപ്രക്രിയകളെയും കോശജ്വലനത്തെയും മന്ദീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടാക്രോലൈമസ് എന്ന ഔഷധത്തിന് à´Ÿà´¿2 സഹായികോശങ്ങള്‍ (à´ à´µ2) ഉത്സര്‍ജിക്കുന്ന സൈറ്റോകൈനുകളെ തടയാന്‍ കഴിവുണ്ട്. ഇത് ആസ്തമയില്‍ പ്രയോജനപ്പെടുത്താമോ എന്ന അന്വേഷണം നടന്നുവരുന്നു. 

(തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റാണ് ഡോക്ടര്‍)

Related News