Loading ...

Home Gulf

കു​വൈ​ത്തി​ല്‍ ഉ​ച്ച​വിശ്രമ നിയമം ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

കു​വൈ​ത്തി​ല്‍ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക്​ ​ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് മ​ധ്യാ​ഹ്ന ജോ​ലി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക. à´ˆ ​കാ​ല​യ​ള​വി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു​വ​രെ സൂ​ര്യാ​ത​പം ഏ​ല്‍​ക്കു​ന്ന​ത​ര​ത്തി​ല്‍ തു​റ​ന്ന​സ്​​ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യാ​നോ ചെ​യ്യി​പ്പി​ക്കാ​നോ പാ​ടി​ല്ല.രാ​ജ്യ​ത്ത് ചൂ​ട് ക​ന​ക്കു​ന്ന ഈ​മാ​സ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ത​പം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഏ​ല്‍​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് പ​തി​വു​പോ​ലെ ഇ​ക്കു​റി​യും മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. à´¨à´¿â€‹à´¯â€‹à´®à´‚ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​കാ​ര്യം ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ പ​രി​ശോ​ധ​ന തു​ട​ങ്ങും.

Related News