Loading ...

Home Gulf

യുഎഇയടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിന്‍വലിച്ച്‌ സൗദിഅറേബ്യ;ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും

റിയാദ് : നീണ്ട ഇടവേളക്ക് ശേഷം യുഎഇയടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി അറേബ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇന്ത്യയടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാണ്.യുഎഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌ സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കാണ് സൗദി അറേബ്യ പിന്‍വലിച്ചത്.നാളെ പുലര്‍ച്ചെ ഒരു മണിമുതലാണ് വിലക്ക് പിന്‍വലിക്കുന്നത്. à´ˆ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതാണ് കാരണം. എന്നാല്‍ à´ˆ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.ഇന്ത്യന്‍ യാത്രവിലക്ക് നിലനില്‍ക്കുന്നതി നാല്‍ മലയാളികളടക്കമുള്ളവരുടെ ദുരിതം നീണ്ടുപോകുകയാണ്. à´…തിനിടെ പ്രവാസികള്‍ക്ക് ആശ്വാസമായി റീഎന്ട്രി ഇക്കാമ പുതുക്കി നല്‍കാനുള്ള സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ് ഏറെ ആസ്വസകരമാണ്.

Related News