Loading ...

Home cinema

സിനിമ -സീരിയല്‍ താരം മഞ്ജു സ്റ്റാന്‍ലി കോവിഡ് ബാധിച്ച്‌ മരിച്ചു

കൊച്ചി: സിനിമ സീരിയല്‍ താരം മഞ്​ജു സ്​റ്റാന്‍ലി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. സിനിമയിലും സീരിയലിലും ക്യാരക്ടര്‍ റോളുകള്‍ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. ഒരു മകളുണ്ട്​.
അജി മേടയിലിന്റെ പുതിയ സിനിമയായ ഫെയര്‍ ആന്‍ഡ്​ ലൗലിയില്‍ അഭിനയിച്ചു വരികയായിരുന്നു. സിനിമാ പ്രവര്‍ത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാ​െന്‍റ സഹോദരനായ പട്ടം സ്റ്റാന്‍ലിയുടെ മകളാണ് മഞ്ജു. താരത്തിന്​ ആദരാഞ്​ജലികളുമായി സഹപ്രവര്‍ത്തകരെത്തി.

Related News