Loading ...

Home health

കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കാം

കനത്തമഴയെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുക. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച്‌ കനത്ത മഴയില്‍ കുടിവെള്ള സ്രോതസ്സുകളും, പരിസരവും മലിനമാകുവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗത്തെ തടയാന്‍ കഴിയും. à´¨à´¨àµà´¨à´¾à´¯à´¿ തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയായി കഴുകണം. സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ നന്നായി ശുദ്ധജലത്തില്‍ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.ആഹാരസാധനങ്ങള്‍ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും à´ˆ കാര്യങ്ങള്‍ പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. ഏതു വയറിളക്കവും അപകടകാരിയായി മാറാം എന്നത് കൊണ്ട് വയറിളക്കo പിടിപെട്ടാല്‍ ആരംഭത്തില്‍തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, à´’.ആര്‍.സ്സ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.രോഗാണു വാഹകരായ എലി, കന്നുകാലികള്‍, നായ്ക്കള്‍, പന്നികള്‍ തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്ബര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. അതിനാല്‍ രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു സാധ്യതയുള്ള എലികളുടെയും മറ്റു ജീവികളുടെയും മൂത്രം സമ്ബര്‍ക്കത്തിലൂടെയോ മലിനമായ ജലത്തിലൂടെയോ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി à´ˆ രോഗം തടയാന്‍ സാധിക്കും.പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കന്ന് കാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷി പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരിലാണ് à´ˆ രോഗം കൂടുതലായി കണ്ടു വരുന്നത്.കനത്ത മഴയില്‍ വെള്ള കെട്ടിലിറങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലീന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ കഴിക്കേണ്ടതാണ്. മഴയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലീന്‍ ഗുളിക കഴിക്കേണ്ടതാണ്. കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കയ്യുറകളും ധരിച്ചു മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം.വീട്ടിലും പരിസരത്തും മഴയ്ക്ക് ശേഷം വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുക. പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന് മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നീ പകര്‍ച്ച വ്യാധികള്‍ക്കും പ്രകടമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണ്.à´ˆ വര്‍ഷം ജില്ലയില്‍ ഇതേവരെ 9650 വയറിളക്ക രോഗങ്ങളും, സംശയിക്കപ്പെടുന്ന 292 ഡെങ്കി കേസുകളും 195 സ്ഥിരീകരിച്ച കേസുകളും ഒരു സംശയാസ്പദമായ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. à´‡ വര്‍ഷം ഇതേവരെ സംശയിക്കപ്പെടുന്ന 75 എലിപ്പനി കേസുകളും 32 സ്ഥിരീകരിച്ച കേസുകളും 3 സംശയാസ്പദമായ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ à´‡ വര്‍ഷം സംശയിക്കപ്പെടുന്ന 5 ഷിഗെല്ല കേസുകളും 6 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related News