Loading ...

Home cinema

ഓസ്‌കര്‍; നോമാഡ്ലാന്റ് മികച്ച ചിത്രം; ആന്റണി ഹോപ്കിന്‍സ് നടന്‍, ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് നടി

ന്യൂയോര്‍ക്ക്: ഓസ്‌കര്‍ വേദിയില്‍ മികച്ച സിനിമയായി നൊമാഡ്‌ലാന്റ് പ്രഖ്യാപിക്കപ്പെട്ടു. ഹോളിവുഡിലെ ഏക്കാലത്തേയും മികച്ച സ്വഭാവ നടനായ ആന്റണി ഹോപ്കിന്‍സാണ് മികച്ച നടന്‍. ദ ഫാദര്‍ എന്ന ചിത്രത്തിനാണ് ബഹുമതി. ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടിനെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സ്വയം നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത നോമാഡ്‌ലാന്റിലെ അഭിനയത്തിനാണ് ബഹുമതി. 83-ാം വയസ്സിലാണ് ആന്റണി ബോപ്കിന്‍സ് തന്റെ രണ്ടാം ഓസ്‌കര്‍ നേടിയിരിക്കുന്നത്. മറവിരോഗംബാധിച്ച വ്യക്തിയായിട്ടാണ് ഹോപ്കിന്‍സ് അഭിനയിച്ചത്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹത്തെ മകള്‍ ശുശ്രൂഷിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. നോമാഡ്‌ലാന്റ് എന്ന ചിത്രം മൂന്ന് സുപ്രധാന ബഹുമതികളാണ് കരസ്ഥമാക്കിയത്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടി എന്നിവ നോമാഡ്‌ലാന്റിനാണ് ലഭിച്ചത്. ചൈനീസ് വംശജയാണ് നോമാഡ്‌ലാന്റിനെ സംവിധായികയായ ക്ലോയി ഷാവോ. ഓസ്കര്‍ നേടുന്ന രണ്ടാമത്തെ സംവിധായികയുമായി ക്ലോയി മാറി. ജോലിയും വീടും നഷ്ടപ്പെട്ട് തെരുവിലും മൈതാനങ്ങളിലും വാഹനങ്ങളില്‍ കഴിയുന്നവരുടെ കഥപറയുന്ന ചിത്രമാണിത്.

Related News