Loading ...

Home cinema

നാലാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 à´²à´£àµà´Ÿà´¨àµâ€ : നാലാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.à´¦ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സാണ് മികച്ച നടന്‍. ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ - ഫ്ലോറിയാന്‍ സെല്ലര്‍ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. നൊമാഡ്‌ലാന്‍ഡാണ് മികച്ച ചിത്രം.

ഇന്ത്യയില്‍നിന്നുള്ള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രം നാല് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ടൈഗറിലെ ആദര്‍ശ് ഗൗരവും മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടം നേടിയിരുന്നു.

മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെ;

മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)

മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)

മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്

മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍

മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാന്‍ഡ്)

മികച്ച അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)

മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍

മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്ലാന്‍ഡ്

മികച്ച കാസ്റ്റിങ്- മാങ്ക്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്ബോട്ടം

മികച്ച മേയ്ക്ക്‌അപ്പ്- മാ റൈനീസ് ബ്ലാക്ക്ബോട്ടം

മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍

മികച്ച സ്പെഷ്യല്‍ വിഷ്വല്‍ എഫക്‌ട്- ടെനെറ്റ്




Related News