Loading ...

Home cinema

2021ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരം സ്വന്തമാക്കി 'ദി പ്രസന്റ്'

ലണ്ടന്‍: ബ്രിട്ടീഷ്-ഫലസ്തീന്‍ സംവിധായക ഫറാ നബുല്‍സിയുടെ ഹ്രസ്വചിത്രമായ 'ദി പ്രസന്റ്' 2021 ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ് (ബാഫ്റ്റ) പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരമാണ് 'ദി പ്രസന്റ്' നേടിയത്. ലണ്ടന്‍ ആസ്ഥാനമായി നടക്കുന്ന പുരസ്‌കാരച്ചടങ്ങ് കൊറോണ പകര്‍ച്ചാവ്യാധിക്കിടെ ഓണ്‍ലൈനിലാണ് നടക്കുന്നത്. രണ്ട് ദിവസത്തെ പരിപാടി ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനം വാങ്ങാന്‍ മകളോടൊപ്പം യാത്ര ചെയ്യുന്ന ഫലസ്തീന്‍ നടന്‍ സാലിഹ് ബക്രി അവതരിപ്പിച്ച യൂസഫിന്റെ കഥയാണ് 'ദ പ്രസന്റ്' പറയുന്നത്. 'അതിശയകരം' എന്നാണ് പുരസ്‌കാരം സ്വീകരിച്ച്‌ ഫറാ നബുല്‍സി പ്രതികരിച്ചത്. നേരത്തെ, ഓസ്‌കാര്‍ അവാര്‍ഡിനും ഈ ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ ലൈവ് ആക്ഷന്‍ ഷോര്‍ട്ട് വിഭാഗത്തിലെ അഞ്ച് നോമിനേഷനുകളില്‍ ഒന്നായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Related News