Loading ...

Home cinema

സിനിമാ സെന്‍സറിംഗ് അവസാനിപ്പിച്ച്‌ ഇറ്റലി

ഇറ്റലി: സിനിമാ സെന്‍സറിംഗ് അവസാനിപ്പിച്ച്‌ ഇറ്റലി. രംഗങ്ങള്‍ നീക്കാനും ആവശ്യമെന്നാല്‍ സിനിമകള്‍ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 'കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ കയറാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല'.- മന്ത്രി പറഞ്ഞു. ഇറ്റലിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാല്‍ കട്ടുകള്‍ നിര്‍ദ്ദേശിക്കാനോ നീക്കം ചെയ്യാനോ ഇനി സര്‍ക്കാരിന് കഴിയില്ല. പകരം തങ്ങളുടെ സിനിമകള്‍ കാണേണ്ട പ്രേക്ഷകരുടെ പ്രായം അനുസരിച്ച്‌ ചലച്ചിത്രകാരന്മാര്‍ തന്നെയാവും വര്‍ഗ്ഗീകരണം നടത്തുക.

Related News