Loading ...

Home health

കോവിഡ് വാക്സിന്‍ എടുത്തവര്‍ രണ്ട് മാസത്തിനുള്ളില്‍ രക്തദാനം ചെയ്യരുത്; മാര്‍ഗരേഖ പുറത്തിറക്കി

മുംബൈ : കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനുശേഷം രണ്ടുമാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. വാക്സിന്‍ സ്വീകരിച്ച അന്ന് മുതല്‍ രണ്ടാമത്തെ വാക്സിന്‍ എടുത്ത് 28 ദിവസം കഴിയുന്നതുവരെ രക്തദാനം നടത്തരുതെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖതന്നെ കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 28 ദിവസത്തെ ഇടവേള എങ്കിലും വേണം. അതായത് ആദ്യവാക്സിന്‍ സ്വീകരിച്ച്‌ 57 ദിവസത്തേക്ക് രക്തദാനം പാടില്ലെന്നാണ് നിര്‍ദേശം. പ്രതിരോധ മരുന്ന് എടുത്തതിന് ശേഷമുള്ള രക്തദാനം പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്സിനും, കൊവിഷീല്‍ഡിനും പുതിയ മാര്‍ഗ നിര്‍ദ്ദേശം ബാധകമാണ്.

Related News