Loading ...

Home Gulf

റിമോട്ട് വര്‍ക്ക് വിസയുമായി യുഎഇ

ദുബായ്: റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും പ്രഖ്യാപിച്ച്‌ യുഎഇ. ലോകത്തിലെ ഏത് ഭാഗത്തുമുള്ള കമ്ബനിയുടെയും ജോലി യുഎഇയില്‍ വച്ച്‌ ചെയ്യാന്‍ അവസരം നല്‍കുന്നതാണ് റിമോട്ട് വര്‍ക്ക് വിസ. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കാത്ത കമ്ബനികളുടെ ജോലിയും ഈ വിസയിലെത്തി യുഎഇയില്‍ വച്ച്‌ ചെയ്യാം. എല്ലാ രാജ്യങ്ങള്‍ക്കും ഈ വിസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരമാനിച്ചു.കൊറോണ കാലത്ത് മാറിയ ജോലി സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ വിസ അനുവദിക്കുന്നത്. യുഎഇ ആദ്യമായിട്ടാണ് ഈ വിസയ്ക്ക് അനുമതി നല്‍കുന്നത് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്.എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അനുവദിക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. ആഗോള സാമ്ബത്തിക തലസ്ഥാനം എന്ന യുഎഇയുടെ പദവി നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനങ്ങള്‍ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാനും പോകാനും സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

Related News