Loading ...

Home health

വൃക്കരോഗികളുടെ ആരോഗ്യജീവിതം

'വൃക്കയുടെ ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും, -വൃക്കരോഗ ബാധിതര്‍ക്ക്​ ആരോഗ്യത്തോടെയുള്ള ജീവിതം' എന്നതാണ് ഇൗ വര്‍ഷത്തെ ലോക വൃക്കദിനത്തി​െന്‍റ സന്ദേശം. രോഗനിര്‍ണയശേഷമുള്ള ജീവിതം നിലവിലെ സാഹചര്യത്തില്‍ രോഗിക്കും ബന്ധപ്പെട്ടവര്‍ക്കും വലിയ വെല്ലുവിളിയാണ്. രോഗം കൂടുതല്‍ സങ്കീര്‍ണമാണെങ്കില്‍ ​വെല്ലുവിളികളുടെ തീവ്രതയും വര്‍ധിക്കും. ദൈനംദിന ജീവിതം, യാത്ര, സാമൂഹികമായ ഇടപെടലുകള്‍ എന്നിവയെല്ലാം താളംതെറ്റും. രോഗത്തി​െന്‍റ പാര്‍ശ്വഫലങ്ങള്‍ മൂലമുള്ള ദുരിതങ്ങളായ വേദന, നിരാശ, ശാരീരികബുദ്ധിമുട്ടുകള്‍ എന്നിവ വേറെയും.വൃക്കരോഗം സ്ഥിരീകരിച്ചവരെ മരുന്നുകളിലൂടെ സംരക്ഷിക്കുകയോ, വൃക്ക പൂര്‍ണമായും പ്രവര്‍ത്തനരഹിതമായവര്‍ക്ക്​ ഡയാലിസിസ്, വൃക്കമാറ്റിവെക്കല്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരി​േച്ചാ രോഗിയുടെ ജീവിതദൈര്‍ഘ്യം നീട്ടിയെടുക്കുന്ന ചികിത്സയാണ്​ നിലവില്‍ സ്വീകരിച്ചുപോരുന്നത്.

വൃക്കരോഗിയായിക്കഴിഞ്ഞാല്‍ അതുവരെയുണ്ടായിരുന്ന സാധാരണജീവിതം ദുരിതപൂര്‍ണമായിത്തീരുന്നു. ജോലിസമയം ക്രമീകരിക്കേണ്ടിവരുന്നു. വിവാഹംപോലുള്ള സാമൂഹികാഘോഷങ്ങളില്‍ പ​െങ്കടുക്കാനാവാതെ വരുകയും ഡയാലിസിസ്​ പോലുള്ള ചികിത്സാരീതികള്‍ മു‍ടക്കംവരാതെ കൊണ്ടുപോകേണ്ടിയും വരുന്നു. ഇത്തരം സാഹചര്യം രോഗിക്ക്​ സൃഷ്​ടിക്കുന്ന മാനസികസമ്മര്‍ദം വലിയ വെല്ലുവിളിയാണ്. അതുവരെ സജീവമായിരുന്ന ഒരു വ്യക്തിക്ക്​ പെട്ടെന്ന് എല്ലാറ്റില്‍ നിന്നും ഉള്‍വലിയേണ്ടിവരുമ്ബോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. രോഗബാധിത​െന്‍റ അവസ്ഥ മനസ്സിലാക്കി സാമൂഹികമായി ഒറ്റപ്പെടുത്താതെ പിന്തുണ നല്‍കുകയാണ്​ ഇത്തരം ദുരവസ്ഥയില്‍ ചെയ്യേണ്ട മഹത്തായ സേവനം.

സാമ്ബത്തിക വിഷമമാണ്​ മറ്റൊരു പ്രധാന വെല്ലുവിളി. ഡയാലിസിസിന്​ വിധേയമാകുന്നവര്‍ക്ക്​ അതിനുള്ള വലിയ ചെലവ് ഓരോ മാസവും കൃത്യമായി കണ്ടെത്തേണ്ടിവരുന്നു. നിലവില്‍ കേരളത്തില്‍ പലയിടങ്ങളിലും സൗജന്യമായോ സൗജന്യനിരക്കിലോ സേവനം നല്‍കുന്ന ഡയാലിസിസ്​ സെന്‍ററുകളുണ്ട്. എന്നാല്‍ , രോഗികളുടെ ബാഹുല്യത്തിന്​ ആനുപാതികമായ എണ്ണം ഇല്ല എന്നത്​ ഖേദകരമാണ്. പലയിടങ്ങളിലെയും നീണ്ട വെയിറ്റിങ്​ ലിസ്​റ്റ്​ കാണുമ്ബോഴുണ്ടാകുന്ന ഭീതിയും വലുതാണ്. പലപ്പോഴും കുടുംബത്തി​െന്‍റ സാമ്ബത്തികസ്രോതസ്സായ വ്യക്തിതന്നെയായിരിക്കും അസുഖബാധിതനാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതത്വവും പരിഗണിക്കപ്പെടേണ്ടതുണ്ട്.

വൃക്കമാറ്റിവെക്കലിന് ആവശ്യമായ നിയമപരമായ വലിയ കടമ്ബകളും വൃക്കദാതാക്കളെ ലഭ്യമല്ലാത്തതും സൃഷ്​ടിക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളെകുറിച്ച തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വാര്‍ത്തകളും മറ്റും ഈ മേഖലയിലേക്ക്​ സേവനസന്നദ്ധരായി കടന്നുവരുന്നവരെ പിന്തിരിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ദാതാവിനെ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക്​ ഏറ്റവും വലിയ പ്രതീക്ഷ 'മൃതസഞ്ജീവനി'യില്‍ രജിസ്​റ്റര്‍ ചെയ്തുള്ള കാത്തിരിപ്പാണ്. എന്നാല്‍, മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടുംബങ്ങളും വളരെ കുറച്ചു മാത്രമേ അവയവദാനത്തിന്​ തയാറാകുന്നുള്ളൂ. ഇനി എല്ലാം ഒത്തുവന്നാലും ശസ്ത്രക്രിയക്കാവശ്യമായ വലിയ ചെലവും അതുകഴിഞ്ഞ്​ തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെ ചെലവും വലിയ ബാധ്യതതന്നെ. ലോക വൃക്കദിനത്തി​െന്‍റ സംഘാടകര്‍ മു​േന്നാട്ടുവെക്കുന്ന ചില അടിയന്തര നിര്‍ദേശങ്ങളുണ്ട്​.

സങ്കീര്‍ണമായ വൃക്കരോഗമുള്ളവരും കുടുംബാംഗങ്ങളും പരിചാരകരും രോഗിയുടെ ചികിത്സാപരമായ പുരോഗതികളെക്കുറിച്ചും ജീവിതത്തില്‍ പുലര്‍ത്തേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുക, ചികിത്സകാര്യങ്ങളില്‍ അറിവ്​, ചികിത്സ തീരുമാനിക്കുന്നതില്‍ അവരുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തല്‍, ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സെല്‍ഫ്​ മാനേജ്‌മെന്‍റിനു സാധിക്കുന്ന ചെറിയ പരിശീലനങ്ങള്‍ എന്നിവ ഇവര്‍ക്ക്​ ലഭിച്ചിരിക്കണം. രോഗിയുമായുള്ള നിരന്തര ആശയവിനിമയം വളരെ പ്രധാനമാണ്​. നന്നായി ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും രോഗിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനാവശ്യമായ ഇടപെടലുകളും പ്രധാനമാണ്​. രോഗിക്ക് ആവശ്യമായ എല്ലാവിധ നൂതന ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കണം. ആധുനിക ചികിത്സാരീതികള്‍, ശസ്ത്രക്രിയാരീതികള്‍, മരുന്നുകള്‍ മുതലായവ എല്ലാവര്‍ക്കും പ്രാപ്യമാകണം. രോഗി അനുഭവിക്കുന്ന അമിത ഉത്കണ്ഠ, വേദന, ഉറക്കക്കുറവ്, നിരാശ, സമ്മര്‍ദം, ചലനസംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായവ കൃത്യമായി പരിഗണിക്കപ്പെടുകയും നിയന്ത്രിച്ചുനിര്‍ത്തുകയും വേണം. ഇതിലൂടെ മാത്രമേ രോഗിക്ക് ആരോഗ്യപൂര്‍ണമായ തുടര്‍ജീവിതം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ.


Related News