Loading ...

Home Gulf

മെഡിക്കൽ എൻജിനിയറിംഗ് മാതൃക പ്രവേശന പരീക്ഷ സംഘടിപ്പിച്ചു

കുവൈത്ത് : എൻജിനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന കുവൈത്തിലെ പ്രവാസി വിദ്യാർത്ഥികൾക്ക് നൽകി മെഡിക്കൽ എൻജിനിയരിംഗ് മാതൃക പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള ഫോക്കസ് ഇൻറർനാഷണൽ കുവൈത്തിന്‍റെ കീഴിലാണ് മെഡിക്കൽ എൻജിനിയറിങ് മാതൃക പ്രവേശന പരീക്ഷ അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചത്. ഫോക്കസ് കഴിഞ്ഞ നാലു വർഷങ്ങളിലായി നടത്തിവരുന്ന മോഡൽ പരീക്ഷയിലൂടെ വിദ്യാർഥികൾക്ക് പരീക്ഷയ്ക്കുള്ള ആത്മവിശ്വാസവും പരിചയ സന്പന്നതയും നൽകാൻ സാധിച്ചു. കേരളത്തിലെ കാന്പസുകളിൽ ധാർമ്മികമൂല്യങ്ങൾക്ക് ഉൗന്നൽ നൽകികൊണ്ട് പ്രവർത്തിച്ചുവരുന്ന മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എംഎസ്എം) ടെസ്റ്റ് ടു ഇൻസ്പെയർ ദി പ്രീ പ്രഫഷണൽസുമായി സഹകരിച്ചാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

ഓൾ ഇന്ത്യ, കേരള പ്രവേശന പരീക്ഷകളുടെ മാതൃകയിലും à´’.à´Žà´‚.ആർ സംവിധാനത്തിലും സംഘടിപ്പിച്ച മോഡൽ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയത്തിന് ശേഷം ഏപ്രിൽ 17 നു റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. 

ഫോക്കസ് ഇൻറർനാഷണൽ കുവൈത്ത് ചെയർമാൻ എൻജി. ഫിറോസ് ചുങ്കത്തറ, ജനറൽ സെക്രട്ടറി എൻജി. അബ്ദുറഹിമാൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സൈദ് മുഹമ്മദ് റഫീഖ് പരീക്ഷാർത്ഥികൾക്കുള്ള നിർദേശങ്ങൾ നൽകി. ടിപ്സ് അഡ്വവൈസറി അംഗങ്ങളായി മുഹമ്മദ് ബേബി, എൻ.കെ മുഹമ്മദ് റഹീം എന്നിവർ പരീക്ഷയെ കുറിച്ച് വിലയിരുത്തി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 69007007, 65507714, 99139489, Website: www.tipsexam.org

റിപ്പോർട്ട്: സലിം കോട്ടയിൽ

Related News