Loading ...

Home Gulf

ഹൂ​തി ആ​ക്ര​മ​ണത്തിൽ യു .എന്‍ ര​ക്ഷാ​സ​മി​തി​യോ​ട്​ ന​ട​പ​ടിയാവശ്യപ്പെട്ട് സൗദി അറേബ്യ

ജി​ദ്ദ: അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീഷണിയായി ഇ​റാ​ന്‍ പി​ന്തു​ണ​യോ​ടെ ഹൂ​തി വിമതര്‍ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​യും നി​ര്‍​ത്ത​ലാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്​ യു.​എ​ന്‍ ര​ക്ഷാ​സ​മി​തി​യോ​ട്​ സൗ​ദി അ​റേ​ബ്യ.യു.​എ​ന്നി​ലെ സൗ​ദി അ​റേ​ബ്യ​ന്‍ പ്ര​തി​നി​ധി അം​ബാ​സ​ഡ​ര്‍ അ​ബ്​​ദു​ല്ല ബി​ന്‍ യ​ഹ്​​യ അ​ല്‍​മ​അ്​​ല​മി ര​ക്ഷാ​സ​മി​തി​ക്ക്​ അ​യ​ച്ച ക​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സൗ​ദിയെ ലക്ഷ്യമിട്ട് അടിക്കടി ഹൂ​തി​ക​ള്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ​മാ​സം അ​ബ്​​ഹ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​യു​ണ്ടാ​യ​പ്പോ​ഴും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ സൗ​ദി അ​റേ​ബ്യ ര​ക്ഷാ​സ​മി​തി​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു. യ​മ​നി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന​ത്​ സ​മ​ഗ്ര​മാ​യ രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​നു​ള്ള യു.​എ​ന്‍ ശ്ര​മ​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന്​ യു.​എ​ന്‍ പ്ര​തി​നി​ധി ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.ഇ​റാ​ന്‍ പി​ന്തു​ണ​യോ​ടെ സൗ​ദിക്കെ​തി​രെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ല്‍ തന്റെ ഗ​വ​ണ്‍​മെന്‍റിന്റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ്​ ക​ത്തെ​ഴു​തു​ന്ന​തെ​ന്ന്​​ യു.​എ​ന്‍ പ്ര​തി​നി​ധി സൂ​ചി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 27ന്​ ​ഹൂ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ ത​ക​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന്​ അ​തിന്റെ അവശിഷ്ടങ്ങള്‍ ചി​ത​റി​വീ​ണ്​ റി​യാ​ദി​ലൊ​രു വീട് തകര്‍ന്നു . കൂടാതെ ക​ഴി​ഞ്ഞ​ദി​വ​സം ജീ​സാ​ന്‍ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ റോ​ക്ക​റ്റ്​ വീ​ണ്​ ചീ​ളു​ക​ള്‍ പ​തി​ച്ച്‌​ അ​ഞ്ചു​ സി​വി​ലി​യ​ന്മാ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. കൂ​ടാ​തെ, ര​ണ്ടു വീ​ടി​നും ഒ​രു പ​ല ച​ര​ക്കു​​ക​ട​ക്കും സി​വി​ലി​യ​ന്മാ​രു​ടെ മൂ​ന്നു​ കാ​റു​ക​ളും തകര്‍ന്നിരുന്നു.

അതെ സമയം സൗദിക്കെതിരെ ഹൂ​തി ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ ര​ക്ഷാ​സ​മി​തി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു. മു​ന്‍​ധാ​ര​ണ​ക​ളി​ല്ലാ​തെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ 2021 ഫെ​ബ്രു​വ​രി 21ന്​ ​ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. ര​ക്ഷാ​സ​മി​തി​യു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചും ലം​ഘി​ച്ചും ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ പ്ര​തി​നി​ധി ക​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​മനുസരിച്ച്‌ സൗ​ദി      അ​റേ​ബ്യ​ക്ക്​ പൗ​ര​മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഭൂ​മി​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും യു.​എ​ന്‍ പ്ര​തി​നി​ധി വ്യക്തമാക്കി.

Related News