Loading ...

Home Gulf

ഹൂത്തി മിസൈല്‍ ആക്രമണം; സൗദിയില്‍ 5പേര്‍ക്ക് പരിക്ക്

ജിസാന്‍: ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ അയച്ച മിസൈല്‍ സൗദിയിലെ തെക്കന്‍ മേഖലയിലെ ജിസാനില്‍ പതിക്കുകയുണ്ടായി. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദി പറയുകയുണ്ടായി. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സ്വദേശികളും രണ്ട് യെമനികളുമാണ്.ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ജനവാസ കേന്ദ്രത്തില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ രണ്ട് വീടുകള്‍, പലചരക്ക് കട, മൂന്ന് കാറുകള്‍ എന്നിവ നശിക്കുകയുണ്ടായി. ആഴ്ചകളായി ഹൂത്തികളുടെ ഭാഗത്തു നിന്നും സൗദിയിലെ ജനവാസ കേന്ദ്രങ്ങളിലേക്കടക്കം തുടര്‍ച്ചയായ ആക്രമണങ്ങളാണ് വരുന്നതെന്ന് അറബ് സഖ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.കഴിഞ്ഞ ദിവസം റിയാദില്‍ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ തടഞ്ഞതായും രാജ്യത്തിന്‍റെ തെക്ക് നഗരങ്ങളിലേക്ക് വിക്ഷേപിച്ച ആറ് സായുധ ഡ്രോണുകള്‍ നശിപ്പിച്ചതായും അറബ് സഖ്യം പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ജിസാനില്‍ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

Related News