Loading ...

Home Gulf

യാ​ത്ര​ക്കാ​രു​ടെ മു​ഖ​മാ​ണ്​ ഇനി പാ​സ്​​പോ​ര്‍​​ട്ട് ; സൂപ്പര്‍ സ്മാര്‍ട്ടാകാന്‍ ദുബായ്

ദുബായ് : വിദേശ രാജ്യങ്ങളില്‍ പ്രവേശനത്തിന് നിര്‍ബന്ധമാക്കിയിട്ടുള്ള പാസ്‌പോര്‍ട്ടോ

അനുബന്ധ ​ രേ​ഖ​ക​ളോ ഇ​ല്ലാ​തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ദുബായ് വി​മാ​ന​ത്താ​വ​ളം. ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​ന​ത്തി​ലൂടെ യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​റി​യു​ന്ന സ്​​മാ​ര്‍​ട്ട്​ ട​ണ​ല്‍ സം​വി​ധാ​നം ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആരംഭിച്ചു . ആ​ദ്യ​ഘ​ട്ട​മാ​യി എ​മി​റേ​റ്റ്​​സ്​ എ​യ​ര്‍ലൈ​ന്‍​സി​ലെ ബി​സി​ന​സ്​ ക്ലാ​സ് യാ​ത്ര​ക്കാ​ര്‍​ക്കാ​ണ്​ സ്​​മാ​ര്‍​ട്ട്​ ട​ണ​ല്‍ സംവിധാനം ഏ​​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.വൈ​കാ​തെ​ത​ന്നെ മ​റ്റ്​ എ​യ​ര്‍ലൈ​ന്‍​സു​ക​ളി​ലും ഇ​ത്​ ന​ട​പ്പാ​ക്കാ​നു​ള്ള തയ്യാറെടുപ്പിലാണ് ​ അ​ധി​കൃ​ത​ര്‍. ഒ​രു ത​വ​ണ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ സ്​​മാ​ര്‍​ട്ട്​ ട​ണ​ലി​ലൂ​ടെ പോ​യ​വ​ര്‍​ക്ക്​ പി​ന്നീ​ട്​ പാ​സ്​​പോ​ര്‍​ട്ടി​ല്ലാ​തെ പോ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ റെ​സി​ഡ​ന്‍​സി ആ​ന്‍​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സാ​ണ് (ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ)​ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്.

എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ്​ ഇ​തിന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 122 സ്​​മാ​ര്‍​ട്ട്​ ഗേ​റ്റു​ക​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ക്ക്​ ഇ​ന്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​താ​ല്‍ പി​ന്നീ​ട്​ യാ​ത്ര സ്​​മാ​ര്‍​ട്ട്​ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്. ഇ​വി​ടെ​യൊ​ന്നും പാ​സ്​​പോ​ര്‍​​ട്ടോ ടി​ക്ക​​റ്റോ കാ​ണി​ക്കേ​ണ്ട​ആവശ്യമില്ല .ഇ​വി​ടെ​യു​ള്ള കാ​മ​റ​ക​ള്‍ യാ​ത്ര​ക്കാ​രെ തി​രി​ച്ച​റി​യു​ക​യും ഗേ​റ്റ്​ ഓട്ടോമാറ്റിക്കായി തു​റ​ക്കു​ക​യും ചെ​യ്യും. ഓ​രോ ചെ​ക്ക്​ ഇ​ന്‍ പോ​യ​ന്‍​റു​ക​ളി​ലും 5-10 സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂര്‍ത്തിയാകും .
മി​ഡി​ല്‍ ഈസ്​​റ്റി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഏ​​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ലോ​ക​ത്ത്​ ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ്​ ദുബായ് . കോ​വി​ഡ് പ്രതിസന്ധിയിലും ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ മാ​ത്രം 43 ല​ക്ഷം പേ​രാ​ണ്​ ദുബായ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്​​ത​ത്. ​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നും സു​ര​ക്ഷി​ത​മാ​യി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും സ്​​മാ​ര്‍​ട്ട്​ ട​ണ​ല്‍ സം​വി​ധാ​നം പ്രയോജനപ്പെടും .


യാ​ത്ര​ക്കാ​രു​ടെ മു​ഖ​മാ​ണ്​ ഞ​ങ്ങ​ളു​ടെ പാ​സ്​​പോ​ര്‍​​ട്ടെ​ന്ന് ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ​മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ അ​ല്‍ മ​റി പ​റ​ഞ്ഞു. ഭാ​വി​യി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും ഓ​​ട്ടോ​മാ​റ്റി​ക്കാ​യി ന​ട​ക്കു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബ​യോ​മെ​ട്രി​ക് – സ്മാര്‍ട്ട് ടണല്‍ നടപടിക്രമങ്ങള്‍

> ആദ്യമായി യാത്ര ചെയ്യുന്നവര്‍ ചെക്ക്​ ഇന്‍ സമയത്ത്​ പാസ്​പോര്‍ട്ട്​ നല്‍കി രജിസ്​റ്റര്‍ ചെയ്യണം.

> പിന്നീടുള്ള യാത്രകളില്‍ പാസ്​പോര്‍ട്ടിന്റെ ആവശ്യമില്ല. ചെക്ക്​ ഇന്‍ പൊയന്‍റില്‍ മുഖം സ്​കാന്‍ ചെയ്​താല്‍
മതിയാവും.

>പാസ്​പോര്‍ട്ടിന്റെ കാലാവധി കഴിയുമ്ബോള്‍ വീണ്ടും രജിസ്​റ്റര്‍ ചെയ്യണം.

> ചെക്ക്​ ഇന്‍ ചെയ്​ത ശേഷം ബോര്‍ഡിങ്​ പാസുമായി അടുത്ത ഗേറ്റിലേക്ക്​ നടക്കാം.

> ഇവിടെയൊന്നും രേഖകള്‍ കാണിക്കേണ്ടതില്ല

> യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതോടെ ഓരോ ഗേറ്റും തനിയെ തുറക്കും.

> മുഖം സ്കാന്‍ ചെയ്യുന്നതിനായി സ്മാര്‍ട്ട് ഗേറ്റുകളില്‍ എത്തുമ്ബോള്‍ മാസ്കുകള്‍ നീക്കണം

> 17 വയസ്സിനു മുകളിലുള്ള യാത്രക്കാര്‍ക്ക് ബയോമെട്രിക് പാതയില്‍ രജിസ്റ്റര്‍ ചെയ്യാം


Related News