Loading ...

Home cinema

ഹെലന്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ സര്‍വൈവല്‍ ത്രില്ലര്‍ 'ഹെലന്‍' ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. 'അന്‍പിര്‍ക്കിനിയാള്‍' എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തിയുമാണ് അവതരിപ്പിക്കുന്നത്.

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രമായി എത്തുന്നു.

Related News