Loading ...

Home Gulf

യു.എ.ഇയില്‍ വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

യു.എ.ഇയില്‍ ആദ്യഘട്ടത്തില്‍ സ്വകാര്യ മേഖലയിലാണ് വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുക.പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കിയാകു രാജ്യത്തൊട്ടാകെ നടപ്പാക്കുക. തിരിച്ചറിയല്‍ നടപടികള്‍ക്കായി നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഫേസ് ഐ.ഡി പരീക്ഷിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭ യോഗത്തിന്‍റെതാണ് തീരുമാനം. നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഫോണുകളില്‍ ഫേസ് റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ഇത് പരീക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നേതൃത്വം നല്‍കും.വിദൂര വാര്‍ത്താവിനിമയ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പുതിയ സംഘത്തിനും മന്ത്രിസഭാ യോഗം രൂപം നല്‍കി.

Related News