Loading ...

Home Gulf

ഖത്തറില്‍ ഇനി എല്ലാ ഇന്ത്യക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിന്റെ കോവിഡ്​ ഗ്രീന്‍ലിസ്​റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള à´šà´¿à´² വിഭാഗങ്ങള്‍ക്ക്​ ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ്​ ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി. രാജ്യത്ത്​ കോവിഡ്​ രോഗികള്‍ കൂടി വരുന്ന പശ്​ചാത്തലത്തിലാണിത്​.ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലുള്ള എല്ലാവര്‍ക്കും​ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്നും à´šà´¿à´² വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന ഇളവുകള്‍ ഇനി മുതല്‍ ലഭ്യമല്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ​കുഞ്ഞുങ്ങളുള്ള മാതാക്കള്‍, പ്രായമായവര്‍, കുട്ടികള്‍, ദീര്‍ഘകാലരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക്​ ഹോംക്വാറന്‍റീന്‍ മതിയായിരുന്നു. à´ˆ ഇളവാണ്​ ഇല്ലാതായത്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയാണ്​ ഗ്രീന്‍ലിസ്​റ്റ്​.

Related News