Loading ...

Home Gulf

ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച്‌ യുഎഇ

ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ ഉള്‍പ്പെടെ 5 രാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിക്കുകയുണ്ടായി. ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, മൗറീഷ്യസ്, മംഗോളിയ, ന്യുസിലന്‍ഡ്, സൗദിഅറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇപ്പോള്‍ ഇടംനേടിയിരിക്കുനന്ത്ത്. അതതു രാജ്യത്തെ കോവിഡ് ബാധ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിലൊരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്.. അതേസമയം നേരത്തെ 17 രാജ്യങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. 12 ഗ്രീന്‍ രാജ്യങ്ങളില്‍നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ല എന്നതാണ്. എന്നാല്‍ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കുന്നതാണ്. ഫലം വരുന്നതുവരെ സന്ദര്‍ശകര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.

Related News