Loading ...

Home health

യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യവും മനശാന്തിയുമാണ് ജീവിതത്തിന്റെ മൂലധനം. രണ്ടും അന്യോന്യം ആപേക്ഷികങ്ങളാണ്. ശരീരത്തിന് ആരോഗ്യമില്ലെങ്കില്‍ മനശാന്തിയില്ല. അതുപോലെ മറിച്ചും. ഇതു രണ്ടും സ്വയം വന്നുചേരുന്നതല്ല. ഓരോ വ്യക്തിയും സ്വയം സമ്ബാദിക്കുകയും നിലനിര്‍ത്തുകയും വേണം. ജീവിതയാത്രയ്ക്കുള്ള ഒരു വാഹനമാണ് നമ്മുടെ ശരീരം. അതിനെന്തങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ യാത്രയ്ക്ക് വിഘ്‌നം നേരിടുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ശരീരവും മനസും തേച്ചുതുടച്ച്‌ വൃത്തിയാക്കികൊണ്ടിരിക്കണം. അതിനുള്ള സാങ്കേതിക വിദ്യകളാണ് യോഗ ശാസ്ത്രത്തിലെ ആസനപ്രാണായാമങ്ങള്‍. 

ചിട്ടയായ രീതികള്‍
യാന്ത്രിക ചലനങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും പേശികളെ വികസിപ്പിക്കുന്ന നിരവധി വ്യായാമമുറകള്‍ ആധുനികലോകത്തുണ്ട്. എന്നാല്‍ ശരീരത്തിനും മനസിനും ഒരു പോലെ ആരോഗ്യം നല്‍കുന്ന മറ്റൊരു വ്യായാമമുറയും ലോകത്തില്ല. യോഗാസനങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്. നട്ടെല്ലിന്റെ വഴക്കവും കരുത്തും കാത്തുസൂക്ഷിക്കുന്നതിലൂടെ രക്തചംക്രമണം വര്‍ധിപ്പിക്കാനും നാഡികള്‍ക്ക് ഓക്‌സിജനും മറ്റ് വിഭവങ്ങളും എത്തിക്കാനും സാധിക്കുന്നു. യോഗാസനങ്ങള്‍ക്കൊപ്പം ദീര്‍ഘശ്വാസോച്ഛാസവും മാനസിക ഏകാഗ്രതയും പരിശീലിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തെ ആസനങ്ങള്‍, ഒരു മണിക്കൂര്‍ വിശ്രമവും, ഒരു മണിക്കൂര്‍ ധ്യാനവും നല്‍കുന്നു. മനുഷ്യശരീരത്തെ സമൂലമായി അഴിച്ചു പണിയുന്ന ഇത്തരം ഒരു സമ്ബ്രദായം യോഗയിലല്ലാതെ മറ്റൊന്നിലും കാണാന്‍ കഴിയില്ല. സ്ത്രീപുരുഷഭേദമന്യേ ആര്‍ക്കും ഏത് പ്രായത്തിലും ചെയ്യാവുന്നതും, ശരീരത്തിനും മനസിനും സന്മാര്‍ഗിക ജീവിതത്തിനും ആത്മീയമായ ഉന്നമനത്തിനും ഒരേ പോലെ ഉപയുക്തവുമായ വ്യായാമം യോഗ മാത്രമാണ്.

യോഗ ആര്‍ക്കെല്ലാം
ഏതൊരാളും യോഗ അഭ്യസിച്ചാല്‍ ഫലം സിദ്ധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. യുവാവൃദ്ധോ/ തി വൃദ്ധോ വാ
വ്യാധി തോ ദുര്‍ബലോപിവാ
അഭ്യാസാല്‍ സിദ്ധി മാപ്‌നോതി
യുവാവ്, വൃദ്ധന്‍, അതി വൃദ്ധന്‍, ദുര്‍ബലന്‍, രോഗി എന്നിവര്‍ക്കെല്ലാം യോഗ അഭ്യസിച്ച്‌ ഫലം നേടാവുന്നതാണ്. പരമശിവന്‍, ശ്രീപാര്‍വതിയ്ക്കുപദേശിച്ചതാണ് 84 ലക്ഷം യോഗാസനങ്ങള്‍ എന്ന് വിശ്വാസം.
ശ്രീപാര്‍വതിയാണ് ആദ്യത്തെ യോഗമാതാവ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് യോഗ ചെയ്യാമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
സ്ത്രീകള്‍ക്ക് അനുയോജ്യമായ വ്യായാമ പദ്ധതിയാണ് യോഗ. ശാരീരികമായി, അവരുടേതു മാത്രമായ സര്‍വപ്രശ്‌നങ്ങള്‍ക്കും യോഗ ശാശ്വത പരിഹാരമാണ്. അഴകും, ആരോഗ്യവും, പ്രൗഡിയും, ആകാരഭംഗിയും, ആകര്‍ഷകത്വവും യോഗാഭ്യാസത്തിന്റെ വാഗ്ദാനങ്ങളാണ്. കുട്ടികള്‍ക്കുള്ള യോഗ ചെറുപ്പത്തില്‍ തന്നെ യോഗ അഭ്യസിച്ചു തുടങ്ങുന്നതു കുട്ടികള്‍ക്ക് ജീവിതത്തില്‍ മികച്ച അടിത്തറ നല്‍കുന്നു. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച്‌ അനായാസമായ രീതിയില്‍ ആസനങ്ങളുമായി പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്ക് കഴിയും. വളരുന്ന കുട്ടികളില്‍ ധ്യാനത്തിനും വലിയ സ്ഥാനമുണ്ട്. ഇത് അവരുടെ ഏകാഗ്രത വര്‍ധിപ്പിക്കും. കുട്ടികള്‍ക്ക് ഏതുപ്രായത്തില്‍ വേണമെങ്കിലും യോഗ തുടങ്ങാം. എന്നാല്‍ ഏകാഗ്രത കൈവരാന്‍ കുറച്ച്‌ സമയം പിടിക്കുമെന്നതിനാല്‍ ആറോ, ഏഴോ വയസില്‍ തുടങ്ങുന്നതാണ് ഉചിതം. യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ യോഗ മാറ്റ് അല്ലെങ്കില്‍ ഒരു കോട്ടണ്‍ തുണി നിവര്‍ത്തിവിരിച്ച്‌, അതില്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്ന് യോഗ പരിശീലിക്കാം.


Related News