Loading ...

Home health

പുകയില ഉപയോഗവും മോണരോഗവും

പുകയില വിഷയില എന്നറിഞ്ഞിട്ടും പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഇന്ന് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. മോണരോഗം മുതല്‍ ക്യാന്‍സറിനു വരെ കാരണമാകുന്ന പുകയില എന്ന വില്ലന്‍ ഏതെല്ലാം തരത്തിലാണ് നമ്മുടെ വായയുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്.

• സ്ഥിരമായി പുകവലിക്കുന്നവരില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് വായയിലെ ദുര്‍ഗന്ധം. പുകവലി ഉമിനീരിന്റെ അളവ് കുറക്കുകയും വരള്‍ച്ചക്ക് കാരണമാകുകയും ചെയ്യുന്നതാണ് ശ്വാസത്തിനും മറ്റും ദുര്‍ഗന്ധമുണ്ടാകാനുള്ള കാരണം.

• പുകവലിക്കുന്നവരുടെ ഉമിനീരിന് കട്ടി കൂടുകയും അത് പല്ലുകള്‍ക്കിടയിലൂടെ ഒഴുകിപ്പോകാതെ പല്ലുകളില്‍ ബാക്ടീരിയ പറ്റിപ്പിടിക്കാനും പിന്നീട് ദന്തക്ഷയത്തിനും കാരണമാകുന്നു.

• വളരെക്കാലം പുകവലിക്കുന്നത് മൂലം മോണയില്‍ അണുബാധക്കും ( Periodontitis ) മോണയുടെയും എല്ലുകളുടെയും ബലക്ഷയത്തിനും കാരണമാകുന്നു. ക്രമേണ ചെറുപ്രായത്തില്‍ തന്നെ പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

• Oral Candidiasis പോലുള്ള ഫംഗല്‍ അണുബാധയില്‍ തുടങ്ങി ക്യാന്‍സര്‍ പോലുള്ള രോഗത്തിലേക്ക് നീളുന്നു പുകവലിയുടെ പരിണിത ഫലങ്ങള്‍.

• സ്ഥിരം പുകവലിക്കുന്നവരില്‍ മോണയിലേക്കും വായിലേക്കും രക്തയോട്ടം കുറയുന്നു. അതിനാല്‍ പല്ലുകളിലും മോണയിലും ഉണ്ടാകുന്ന വേദനയും മറ്റു പ്രശ്‌നങ്ങളും പെട്ടെന്ന് അറിയില്ല. ഇത് മോണ - ദന്തരോഗങ്ങള്‍ ഗുരുതരാവസ്ഥയിലാകാന്‍ കാരണമാകുന്നു.

• പുകവലി ശീലം ഒഴിവാക്കുക എന്നത് മാത്രമാണ് ഇതിനുള്ള പൂര്‍ണമായ പരിഹാരം.

• ദന്ത ഡോക്ടറെ കണ്ട് പല്ലിലെയും മോണയുടെയും പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുക

• നാവിലോ കവിളിലോ വെളുത്ത പാടകളോ മറ്റു നിറവ്യത്യാസങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ദന്തഡോക്ടറെ സമീപിക്കുക. ഇത്തരം നിറവ്യത്യാസങ്ങള്‍ പലപ്പോഴും ക്യാന്‍സറിന് കാരണമായേക്കാം.

• വായയുടെ ആരോഗ്യത്തിനും ദുര്‍ഗന്ധമകറ്റാനും മൗത്ത് വാഷുകള്‍ പോലെയുള്ള ഉത്പന്നങ്ങള്‍ ഡോക്ടറോട് ചോദിച്ച്‌ മനസ്സിലാക്കുക.

• പുകവലിയും പുകയില ഉത്പന്നങ്ങളും ഒഴിവാക്കി നല്ലൊരു നാളേക്ക് നമുക്ക് കൈകോര്‍ക്കാം. ഓര്‍ക്കുക ചികിത്സയല്ല, പ്രതിരോധമാണ് പ്രധാനം.

Related News