Loading ...

Home Gulf

അമേരിക്ക-യു.എ.ഇ ആയുധ കരാര്‍ റദ്ദാക്കി

സൗദിക്കും യു.എ.ഇക്കും വന്‍തോതില്‍ ആയുധം കൈമാറാന്‍ അമേരിക്ക ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം താത്കാലികമായി റദ്ദാക്കി. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കും.ചില വിദേശ രാജ്യങ്ങള്‍ക്ക് ആയുധം കൈമാറാന്‍ മുന്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കുന്നത് നിര്‍ത്തി വെച്ചതായാണ് യു.എസ് സ്റ്റേറ്റ് വകുപ്പ് വെളിപ്പെടുത്തിയത്. എന്നാല്‍ സൗദിയും യു.എ.ഇയുമാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ തുടരുന്ന യുദ്ധത്തോട് ശക്തമായ എതിര്‍പ്പ് ഇലക്ഷന്‍ പ്രചാരണ ഘട്ടത്തില്‍ തന്നെ ബൈഡനും ഡെമോക്രാറ്റുകളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കരാര്‍ പൊടുന്നനെ റദ്ദാക്കിയതിന്‍റെ കാരണം വ്യക്തമല്ല. എഫ് 35 യുദ്ധവിമാനങ്ങള്‍ യു എ ഇക്കും നവീന യുദ്ധോപകരണങ്ങള്‍ സൗദിക്കും കൈമാറാന്‍ വന്‍ തുകയുടെ കരാറിലായിരുന്നു അമേരിക്ക നേരത്തെ ഒപ്പുവെച്ചിരുന്നത്. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാര ബില്‍ പാസാക്കിയത്. എഫ് 35 ജെറ്റുകള്‍, ഡ്രോണ്‍, ആയുധങ്ങള്‍ തുടങ്ങിയവക്കായി 23 ബില്യണ്‍ ഡോളറിന്‍റെ ഇടപാടാണ് അമേരിക്കയുമായി യു.എ.ഇ നടത്തിയത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്‍റെ പശ്ചാത്തലത്തിലും ഇറാന്‍ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്നായിരുന്നു മുന്‍പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാട്.

Related News