Loading ...

Home health

രക്തസമ്മര്‍ദം ഉയരുമ്പോള്‍ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം (ധമനീ രക്തസമ്മര്‍ദ്ദം)അഥവാ ബ്ലഡ്പ്രഷര്‍(Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെന്‍ട്രിക്കിള്‍ അറ സങ്കോചിച്ച്‌ രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്ബോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നും ഹൃദയം വികസിച്ച്‌ രക്തം നിറയുമ്ബോള്‍ ഉണ്ടാകുന്ന ധമനീമര്‍ദ്ദത്തെ ഡയസ്റ്റോളിക് മര്‍ദ്ദം എന്നും വിളിക്കുന്നു. രക്തസമ്മര്‍ദം ഉയരുമ്ബോള്‍ ചില പ്രധാന ലക്ഷങ്ങള്‍ ഉണ്ടാകും അവ: 1. തളര്‍ച്ച അനുഭവപ്പെടുക. 2. കാഴ്ച മങ്ങുക. 3. സംസാരിക്കാന്‍ കഴിയാതിരിക്കുക. 4. നടക്കാന്‍ സാധിക്കാതിരിക്കുക. 5. ശ്വാസതടസം നേരിടുക. 6. നെഞ്ചുവേദന 7. കഠിനമായ തലവേദന

Related News