Loading ...

Home charity

വംശനാശം നേരിടുന്ന കല്ലൂർവഞ്ചി വംശനാശം നേരിടുന്ന കല്ലൂർവഞ്ചി

മൂത്രാശയകല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്‌ കല്ലൂർവഞ്ചി. പനി, ചുമ, ഹൃദ്രോഗം, ലൈംഗികരോഗങ്ങൾ, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്നു. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകൾക്കിടയിൽ ഉണ്ടാകുന്ന ചെടിയാണിത്‌. ഔഷധസസ്യമെന്നറിയപ്പെടുന്ന ഈ ചെടി 20 തരമുണ്ട്‌. അതിൽ ഒരിനത്തിന്‌ കൂടുതൽ ഔഷധഫലമുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അതിനുതന്നെ പ്രാദേശികസ്വഭാവമുണ്ട്‌. രണ്ട്‌ മീറ്ററോളം ഉയരത്തിൽ വരെ വളരുന്ന സുഗന്ധമുള്ള കുറ്റിച്ചെടിയാണ്‌ കല്ലൂർവഞ്ചി. കാഴ്ചയിൽ ചാട്ടവാറിനെപോലെ തോന്നുന്ന ഈ വള്ളിച്ചെടി അന്യം നിന്നുപോകാൻ തുടങ്ങിയിരിക്കുന്നു. ഔഷധാവശ്യങ്ങൾ വർധിച്ചതോടെയാണ്‌ ഇവ ഭീഷണി നേരിടാൻ തുടങ്ങിയത്‌.
കല്ലൂർ വഞ്ചിയെ നാശത്തിൽ നിന്നും സംരക്ഷിക്കാനുളള ദൗത്യവുമായി ഒരുകൂട്ടം ചെറുപ്പക്കാർ രംഗത്തെത്തി. ഈ ചെടിയെക്കുറിച്ച്‌ പഠിച്ച്‌ ഡോക്ടറേറ്റ്‌ എടുത്ത ജെയ്സൺ ജോസഫിന്റെ നേതൃത്വത്തിലാണ്‌ പരിപാടിക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌. മുമ്പ്‌ പമ്പാനദിയുടെ തീരങ്ങളിൽ വ്യാപകമായി കണ്ടുവന്നിരുന്ന ഈ ചെടി ഇന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ചെടി അപൂർവ വസ്തുവാകുന്നു എന്ന്‌ തിരിച്ചറിഞ്ഞതോടെ പല സ്ഥലങ്ങളിൽ നിന്നും ശേഖരിക്കാവുന്നത്രയും വിത്തുകൾ സംഘടിപ്പിച്ച്‌ ഇവ പാകി മുളപ്പിക്കുകയാണ്‌ ഈ ചെറുപ്പക്കാർ ചെയ്തത്‌. പിന്നീട്‌ പരിസ്ഥിതിസ്നേഹികളായ പ്രദേശവാസികളുടെ സഹായത്തോടെ ആറ്റിൻതീരങ്ങളിൽ വച്ചുപിടിപ്പിക്കാൻ തുടങ്ങി. ഭാരതിയാർ സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ജെയ്സന്റെ ഗവേഷണ പഠനവിഷയം കല്ലൂർ വഞ്ചിയെക്കുറിച്ചുള്ളതായിരുന്നു. ഇപ്പോൾ എരുമേലി കെഎസ്‌ആർടിസി ഡിപ്പോയിൽ കണ്ടക്ടറായി ജോലി നോക്കുന്ന ഈ ഗവേഷകൻ താൻ പഠനവിഷയമാക്കിയ കല്ലൂർവഞ്ചിയെ വംശനാശത്തിൽ നിന്ന്‌ രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌.

Related News