Loading ...

Home Gulf

മുസ്‍ലിം രാജ്യങ്ങൾക്കുള്ള യാത്രാവിലക്ക് നീക്കിയ നടപടി; ബൈഡന് പിന്തുണയുമായി അറബ് രാഷ്ട്രങ്ങൾ

വിവിധ മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കിയ ജോ ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച്‌ അറബ്, മുസ്‍ലിം ലോകം. ട്രംപ് ഏര്‍പ്പെടുത്തിയ വംശീയവിവേചനം കലര്‍ന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമാണ് ബൈഡന്‍ അധികാരമേറ്റ ഉടന്‍ നടപ്പാക്കിയിരിക്കുന്നത്. അറബ്, മുസ്ലിം ലോകവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ഇതിലൂടെ കഴിയും എന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.ഏഴ് മുസ്‍ലിം രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര വിലക്കി 2017ല്‍ ട്രംപ് നടപ്പാക്കിയ നിയമനിര്‍മാണമാണ് ബൈഡന്‍ പിന്‍വലിച്ചത്. ഇറാന്‍, ലിബിയ, സോമാലിയ, ഇറാഖ്, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ നടപടിയെ സ്വാഗതം ചെയ്തു. അറബ് ലീഗുള്‍പ്പെടെയുളള കൂട്ടായ്മകളും ബൈഡന്റെ നല്ല ചുവടുവെപ്പായാണ് തീരുമാനത്തെ കാണുന്നത്. ഫലസ്തീന്‍ സമൂഹത്തിന് ദോഷം ചെയ്യുന്ന ട്രംപ് കൈക്കൊണ്ട നടപടികളും പിന്‍വലിക്കണം എന്നാണ് അറബ് ലോകം ആവശ്യപ്പെടുന്നത്. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ഏകപക്ഷീയ നടപടിയും ജുലാന്‍ കുന്നുകള്‍ക്കു മേലുള്ള അവകാശം സയണിസ്റ്റ് രാഷ്ട്രത്തിനാണെന്ന പ്രഖ്യാപനവും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സൗദി അറബ്യ, കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നവീന ആയുധങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച്‌ ബൈഡന്‍ ഭരണകൂടത്തിെന്‍റ നിലപാടും നിര്‍ണായകമായിരിക്കും.

Related News