Loading ...

Home health

കുടലിലെ അര്‍ബുദം നേരത്തേയറിയാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം കണ്ടെത്തി ഗവേഷകര്‍

വന്‍കുടല്‍, മലാശയം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദം നേരത്തേ അറിഞ്ഞ് ജീവന്‍ രക്ഷിക്കാവുന്ന നൂതന മാര്‍ഗം കണ്ടുപിടിച്ച്‌ ഗവേഷകര്‍. ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയാണിത്. മലത്തില്‍ മറഞ്ഞിരിക്കുന്ന രക്തം കണ്ടെത്തുന്നതാണിത്. ഫെയ്കല്‍ ഇമ്യൂണോകെമിക്കല്‍ ടെസ്റ്റ് (ഫിറ്റ്) എന്നാണ് ഇതിന്റെ പേര്. നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരിലും പരിശോധന നടത്താം. വയറുവേദന, ശരീരഭാരം പെട്ടെന്ന് കുറയുക, അനീമിയ പോലുള്ളവ കണ്ടാലും ടെസ്റ്റ് ചെയ്യാം. നേരത്തേ ഇത്തരം ചെറു ലക്ഷണങ്ങളുള്ളവരില്‍ മലാശയ അര്‍ബുദം കണ്ടെത്താന്‍ വഴിയുണ്ടായിരുന്നില്ല. നാല് പൗണ്ട് (ഏകദേശം 400 രൂപ) ആണ് ഈ ടെസ്റ്റിന്റെ ചെലവ്. യു കെയിലെ എക്‌സീറ്റര്‍ യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പെനിന്‍സുല, സൊമര്‍സെറ്റ്, വില്‍റ്റ്ഷയര്‍, ഏവന്‍, ഗ്ലൗസസ്റ്റര്‍ഷയര്‍ ക്യാന്‍സര്‍ അലയന്‍സസ്, കാന്‍സര്‍ റിസര്‍ച്ച്‌ യു കെ എന്നിവയുടെ സഹായത്തോടെയായിരുന്നു പഠനം.

Related News