Loading ...
മസ്ക്കത്ത്: അടുത്ത ഒമാന്‍ കിരീടാവകാശിയായി സയ്യിദ്
തെയാസീന്‍ ബിന്‍ ഹെയ്തമാം അല്‍ സഈദിയെ നിശ്ചയിച്ചു. സുല്‍ത്താന്‍ ബിന്‍
ത്വാരിഖാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സുല്‍ത്താന്റെ മൂത്ത
മകനാണ് സയ്യിദ് തെയാസീന്‍. ഇപ്പോള്‍ ഒമാന്റെ സാംസ്‌കാരിക, കായിക
മന്ത്രിയാണ് സയ്യിദ് തെയാസീന്‍. ഒമാനില്‍ കിരീടാവകാശികളെ തീരുമാനിക്കുന്ന
പതിവില്ല. നിലവില്‍ ഒമാന്റെ
സാംസ്‌കാരിക, കായിക മന്ത്രിയാണ് സയ്യിദ് തെയാസീന്‍. ഒമാനില്‍
കിരീടാവകാശികളെ തീരുമാനിക്കുന്ന പതിവില്ല. കഴിഞ്ഞ ദിവസം ഒമാനില്‍
കിരീടാവകാശിയെ നിയമിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ രാജകീയ ഉത്തരവില്‍ ഉണ്ടായിരുന്നു .
ഒമാന്‍ മുന്‍ സുല്‍ത്താന്‍ അല്‍ ഖാബൂസിന്റെ
കാലത്ത് കിരീടാവകാശി ഉണ്ടായിരുന്നില്ല. ഒമാന്റെ അടിസ്ഥാന നിയമത്തെ കുറിച്ച
രാജകീയ ഉത്തരവിലാണ് കിരീടാവകാശിയെക്കുറിച്ച് പറയുന്നത്. രാജ്യത്ത് ഭരണ
മാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ വളരെ എളുപ്പത്തില്‍ നിറവേറ്റാനും
ഇക്കാര്യത്തില്‍ ഭദ്രമായ നിയമാവലി ഉണ്ടാക്കാനുമാണ് പുതിയ നിയമമെന്ന് രാജകീയ
ഉത്തരവില്‍ പറയുന്നുണ്ട്. അതോടൊപ്പം സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തി
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കാനും
സുല്‍ത്താന്റെ ഏറ്റവും പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.