Loading ...

Home Gulf

33400 പ്ര​വാ​സി​ക​ളു​ടെ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ റ​ദ്ദാ​യി

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന്​ റെ​സി​ഡ​ന്‍​സി കാ​ലാ​വ​ധി ക​ഴി​ഞ്ഞ 33400 പ്ര​വാ​സി​ക​ളു​ടെ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ റ​ദ്ദാ​യി. മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ച​താ​ണി​ത്. തൊ​ഴി​ല്‍ അ​നു​മ​തി രേ​ഖ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും രാ​ജ്യ​ത്തി​നു പു​റ​ത്ത്‌ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളാ​ണ്​  ഇ​വ​രെ​ന്ന്​ മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വി​ഭാ​ഗം മേ​ധാ​വി അ​സീ​ല്‍ അ​ല്‍ മു​സാ​ഇ​ദ്‌ അ​റി​യി​ച്ചു. ഒ​രു വ​ര്‍​ഷം മുൻപ്  കാ​ല​ഹ​ര​ണ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സു​ക​ള്‍, ഫ​യ​ലു​ക​ള്‍ എ​ന്നി​വ റ​ദ്ദാ​ക്കി​യ​താ​യും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ 30,700 ഫ​യ​ലു​ക​ളും 44,264 ലൈ​സ​ന്‍​സു​ക​ളും ഇ​തു​വ​രെ റ​ദ്ദാ​ക്കി. മാ​ന​വ​ശേ​ഷി സ​മി​തി​യു​ടെ ഓ​േ​ട്ടാ​മേ​റ്റ​ഡ്‌ സം​വി​ധാ​ന​ത്തി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​താ​ണ്​​റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ള്‍ ഓട്ടോമേ​റ്റ​ഡ്​ സം​വി​ധാ​ന​ത്തി​ല്‍ ചേ​ര്‍​ക്ക​ണ​മെ​ന്നും ഇ​തു​വ​ഴി വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും ഇ​ട​പാ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

Related News