Loading ...
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകന്‍ മിഥുന്‍ മാനുവേല്‍ ഒരുക്കി
2020ലെ മികച്ച സിനിമകളിലൊന്നാണ് അഞ്ചാം പാതിരാ. ചിത്രത്തിന്‍്റെ റിലീസിന്
ഒരു വര്‍ഷം തികയുമ്ബോള്‍ തുടര്‍ ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍
മിഥുന്‍ മാനുവേല്‍. 'അഞ്ചാം പാതിരാ' നിര്‍മ്മാതാവ് ആഷിക് ഉസ്മാനൊപ്പം
വീണ്ടും കൈ കോര്‍ക്കുന്നതായും കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു പുതിയ
ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും കഴിഞ്ഞ ഡിസംബറില്‍ മിഥുന്‍
മാനുവല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ
ചിത്രത്തിന്‍്റെ തുടര്‍ഭാഗം ആറാം പാതിരാ എന്ന പേരില്‍
പ്രഖ്യാപിച്ചിരിക്കുകയാണ് ടീം. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ക്രൈം
ത്രില്ലറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും
ചേര്‍ന്നാണ് 'ആറാം പാതിരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടൈറ്റില്‍
പോസ്റ്റര്‍ പങ്കു വച്ചിരിയ്ക്കുന്നത്.
അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത്
വെക്കുന്നു..!! ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുള്‍
അഴിയുന്നു..!! ആറാം പാതിരാ.' ഈ ത്രില്ലര്‍ രൂപപ്പെടുന്നതിന്
സാക്ഷിയാവുന്നതില്‍ ഏറെ ആവേശമുണ്ട്', ടൈറ്റില്‍ പോസ്റ്റര്‍
പങ്കുവെച്ചുകൊണ്ട് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
അതേസമയം അഞ്ചാം പാതിരാ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി
നേരത്തെ പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്, എപി
ഇന്‍റര്‍നാഷണല്‍, മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍
പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്കും നിര്‍മ്മിക്കുന്നത്. ഈ
ചിത്രവും സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവേല്‍ തോമസ് തന്നെയാണ്.