Loading ...

Home Gulf

ഗള്‍ഫ് പുനരൈക്യം; പ്രതീക്ഷയോടെ സ്ഥാപനങ്ങള്‍, തൊഴിലവസരങ്ങളും വര്‍ധിക്കും

ഗള്‍ഫ് പുനരൈക്യം മലയാളികളുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് ബിസിനസ് സംരംഭങ്ങള്‍ക്കും ഉണര്‍വ് പകരും. വിവിധ രാജ്യങ്ങളിലായി വാണിജ്യ ശൃംഖലയുള്ള സ്ഥാപന ഉടമകളും ആവേശത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്ബത്തിക രംഗത്തും മറ്റും ഉണര്‍വ് പകരാന്‍ ഗള്‍ഫ് ഐക്യം സഹായിക്കുമെന്നാണ് പ്രവാസി വ്യവസായികളുടെ വിലയിരുത്തല്‍.മൂന്നര വര്‍ഷത്തെ പ്രതികൂല സാഹചര്യം മറികടന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിക്കുമ്ബോള്‍ സാമ്ബത്തിക രംഗത്ത് അത് വലിയ ചലനം തന്നെ സൃഷ്ടിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഗള്‍ഫ് മേഖലക്കും സ്വദേശികള്‍ക്കുമൊപ്പം മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കും മികച്ച അവസരമായിരിക്കും പുതിയ സാഹചര്യം മുഖേന ലഭിക്കുക. കോവിഡ് സൃഷ്ടിച്ച ആഘാതത്തിനിടയില്‍ വിപണിയില്‍ മാത്രമല്ല തൊഴില്‍ മേഖലയിലും ഇത് നല്ല മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും സൈനുല്‍ ആബിദീന്‍ ചൂണ്ടിക്കാട്ടി.യാഥാര്‍ഥ്യബോധത്തോടെ എല്ലാം മറന്ന് ഐക്യപ്പെടാന്‍ സാധിച്ച ഗള്‍ഫ് ഭരണാധികാരികള്‍ക്കു തന്നെയാണ് പുനരൈക്യത്തിന്‍റെ ക്രെഡിറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എളുപ്പത്തില്‍ യാത്ര ചെയ്യാനും പുതിയ വിപണി സാധ്യതകള്‍ കണ്ടെത്താനും പ്രേരണയാകുമെന്നാണ് ഗള്‍ഫിലെ വ്യവസായ പ്രമുഖരുടെയും ഇടത്തരം സംരംഭകരുടെയും കണക്കുകൂട്ടല്‍.

Related News