Loading ...

Home cinema

അനൂപ് മേനോന്‍ നിര്‍മ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം 'പത്മ'

കൊച്ചി: കഥാകൃത്തും നടനും സംവിധായകനുമായ അനൂപ് മേനോന്‍ നിര്‍മ്മാതാവാകുന്നു. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന പേരിലാണ് നിര്‍മ്മാണ കമ്ബനി. ആദ്യ ചിത്രം 'പത്മ' , അനൂപ് മേനോന്‍, മഹാദേവന്‍ തമ്ബി, ബാദുഷ എന്‍.എം, ദുന്ദു രഞ്ജിവ്, സിയാന് ശ്രീകാന്ത്, അനില്‍ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്

Related News