Loading ...

Home Gulf

ദുബൈയില്‍ പുതിയ ക്വാറന്‍റൈന്‍ നിയമം

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്നലെ 1967 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദുബൈയില്‍ രോഗികളുമായി സമ്ബര്‍ക്കമുണ്ടായവര്‍ക്ക് 10 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. വാക്സിനേഷന്‍ നടപടികളും ഊര്‍ജിതമാക്കി.യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,16,699 ആയി. ഇന്നലെ മൂന്ന് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 685ലെത്തി. നിലവില്‍ 22,693 പേരാണ് യുഎഇയില്‍ ചികില്‍സയിലുള്ളത്. രോഗമുക്തര്‍ 1,93,321 ആയി.രോഗികളുടെ എണ്ണം പെരുകുന്നതിനിടെ ദുബൈയില്‍ പുതിയ ക്വാറന്‍റൈന്‍ നിയമം നിലവില്‍ വന്നു. രോഗികളുമായി സമ്ബര്‍ക്കമുള്ളവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയണം. ഇവര്‍ പരിശോധനയില്‍ നെഗറ്റീവ് ആണ് എന്ന് തെളിഞ്ഞാലും ക്വാറന്‍റൈന്‍ നിര്‍ബന്ധമായിരിക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കോവിഡ് രോഗികളുമായി രണ്ട് മീറ്റര്‍ അകലത്തില്‍ കഴിഞ്ഞതും അവരുമായി 15 മിനിറ്റില്‍ കൂടുതല്‍ ചെലവഴിച്ചതും സമ്ബര്‍ക്കമായി കണക്കാക്കണം. രോഗം തിരിച്ചറിയുന്നതിന് രണ്ട് ദിവസം മുമ്ബും തിരിച്ചറിഞ്ഞതിന് ശേഷം 14 ദിവസവും അവരുമായി സമ്ബര്‍ക്കമുണ്ടെങ്കില്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമായിരിക്കും. യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോ 14 ദിവസവും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. വാക്സിനെടുത്താന്‍ ഈ നിബന്ധന ബാധകമല്ല.

Related News