Loading ...

Home cinema

മാസ്റ്ററിന് തിയേറ്ററില്‍ നിയന്ത്രണങ്ങളില്ല; 100 ശതമാനം സീറ്റുകളിലും ആളുകള്‍ക്ക് പ്രവേശനം

വിജയ് നായകനായ മാസ്റ്റര്‍ സിനിമക്ക് തമിഴ്നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ റിലീസിന് അനുമതി. 100 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രദര്‍ശനം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ് നടന്‍ വിജയ്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ട് ആവശ്യപ്പെട്ടത് പ്രകാരം ഇളവ് അനുവദിച്ചത്. 50 ശതമാനത്തില്‍ നിന്നും നൂറ് ശതമാനമായി തിയേറ്ററില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു വിജയ്‍യുടെ ആവശ്യം. നടന്‍ സിമ്ബുവും സമാന ആവശ്യം ഉയര്‍ത്തി മുന്നോട്ടു വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്‍റെ തീരുമാനം. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് തമിഴ്‍നാട് ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ കോവിഡ് അവബോധം ഉണര്‍ത്താന്‍ വേണ്ടി സിനിമാഹാളില്‍ കോവിഡ് മുന്‍കരുതല്‍ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത മാസ്റ്റര്‍ വരുന്ന ജനുവരി 13ന് പൊങ്കല്‍ റിലീസ് ആയാണ് തിയറ്ററുകളിലെത്തുന്നത്. നാല് ഭാഷകളിലാണ് വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന മാസ്റ്റര്‍ പുറത്തിറങ്ങുന്നത്. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിജയ് സേതുപതിയാണ് മാസ്റ്ററില്‍ വില്ലനായെത്തുന്നത്. സിമ്ബുവിന്‍റെ ഈശ്വരനും പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുന്നുണ്ട്. ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Related News