Loading ...

Home Gulf

ഉപരോധം നീക്കി, മൂ​ന്ന​ര വ​ര്‍​ഷ​ത്തി​നു ശേ​ഷം സൗ​ദി- ​ഖ​ത്ത​ര്‍ അ​തി​ര്‍​ത്തിതു​റ​ന്നു

റി​യാ​ദ്: മൂ​ന്ന​ര വ​ര്‍​ഷ​ത്തി​നു ശേ​ഷം സൗ​ദി ഖ​ത്ത​ര്‍ അ​തി​ര്‍​ത്തി തു​റ​ന്നു. ഖ​ത്ത​റി​ലേ​ക്കു​ള്ള ക​ര, വ്യോ​മ, നാവിക പാ​ത​ക​ള്‍ തു​റ​ക്കു​മെ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ അ​റി​യി​ച്ച​ത്. ജി​സി​സി ഉ​ച്ച​കോ​ടി സൗ​ദി അ​റേ​ബ്യ​യി​ല്‍ ചേ​രാ​നി​രി​ക്കെ​യാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം.

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ഹ​മ്മ​ദ് നാ​സ​ര്‍ അ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ സ​ബാ​ഹ് ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 2017 ജൂ​ണി​ല്‍ പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ര്‍ ഉ​പ​രോ​ധ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത്. 2017 ജൂ​ണ്‍ അ​ഞ്ചി​നാ​ണ് തീ​വ്ര​വാ​ദ​ബ​ന്ധം ആ​രോ​പി​ച്ച്‌ ഖ​ത്ത​റി​നെ​തി​രെ സൗ​ദി, യു​എ​ഇ, ബ​ഹ്റൈ​ന്‍, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​ത്.

Related News