Loading ...

Home Gulf

സൗദിയിലെ തൊഴില്‍ വിപണി സ്വദേശിവല്‍ക്കരണത്തിന് അനുകൂലമല്ല

സൗദിയിലെ തൊഴില്‍ വിപണി സ്വദേശിവല്‍ക്കരണത്തിന് അനുകൂലമല്ലെന്ന് ശൂറാ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. പ്രവാസികള്‍ ചെയ്യുന്ന അറുപത് ശതമാനം ജോലികളും സ്വദേശിവല്‍ക്കരണത്തിന് അനുയോജ്യമല്ല. വിദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്ബളവും തൊഴിലിന്‍റെ സ്വഭാവവുമാണ് സ്വദേശിവല്‍ക്കരണത്തിന് തടസ്സമെന്നും ശൂറാ കൗണ്‍സില്‍ അംഗം വിശദീകരിച്ചു. സൗദി ശൂറാ കൗണ്‍സില്‍ അംഗം ഹസ്സ അല്‍ഖഹ്ത്താനിയാണ് അഭിപ്രായം പ്രകടിപ്പിച്ചത്. രാജ്യത്ത് നിലവിലുള്ള അറുപത് ശതമാനത്തോളം തൊഴില്‍ മേഖലകള്‍ സ്വദേശികളെ നിയമിക്കുന്നതിന് അനൂകൂലമല്ല. ഇത്തരം തസ്തികകളില്‍ വിദേശി തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന കുറഞ്ഞ വേതനവും തൊഴിലിന്‍റെ സ്വഭാവവുമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സ്വകാര്യ ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കൗണ്‍സിലംഗം ഇത് സംബന്ധിച്ച അഭിപ്രായം പറഞ്ഞത്. കാര്‍ഷികം, മല്‍സ്യബന്ധനം, നിര്‍മ്മാണ മേഖല, മെയിന്‍റനന്‍സ്, പൊതുസേവനമേഖലകള്‍ തുടങ്ങിയ രംഗങ്ങളിലാണ് സ്വദേശിവല്‍ക്കരണം അസാധ്യമാക്കുന്നതെന്നും ഹസ്സ അല്‍ഖഹതാനി വ്യക്തമാക്കി. നിലവിലുള്ള പതിനൊന്ന് ദശലക്ഷം തൊഴിലുകളില്‍ നാല് മേഖലകളില്‍ മാത്രമാണ് സ്വദേശിവല്‍ക്കരണത്തിന് അനുകൂലമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ തൊഴില്‍ വിപണി പുതുക്കി പണിയേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും, ഇതിനാവശ്യമായ സാമ്ബത്തിക ചെലവുകള്‍, വിദ്യഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ നേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും ശൂറാ കൗണ്‍സില്‍ അംഗം പറഞ്ഞു.

Related News