Loading ...

Home cinema

"മരക്കാര്‍ അറബിക്കടലിന്റെ സിംഹം"; റീലീസിംഗ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര് അറബിക്കടലിന്റെ സിംഹം‘ ചിത്രീകരണം പൂര്‍ത്തിയായി റിലിസിനൊരുങ്ങി. മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ തയ്യാറാക്കിയ സിനിമ മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവായ ആശിര്‍വാദ് സിനിമാസ് അറിയിച്ചു. പ്രിയദര്ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറില് കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്ലാല് എത്തുന്നത്.കോവിഡ് കാലത്ത് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. സുനില്‍ ഷെട്ടി,പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, സുഹാസിനി, തുടങ്ങി നിരവധി നീണ്ട താരനിരയാണ് സിനിമയിലുള്ളത്.

Related News