Loading ...

Home cinema

വര്‍ത്തമാനം സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിര്‍മാതാവ്

വര്‍ത്തമാനം സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്. റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വര്‍ത്തമാനം സിനിമയുടെ നിര്‍മാതാവും തിരക്കഥാകൃത്തുമായ ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവര്‍ത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോര്‍ഡായി സെന്‍സര്‍ ബോര്‍ഡ് മാറിയെന്ന് ആര്യാടന്‍ ഷൗക്കത്ത് വിമര്‍ശിച്ചു. സിനിമാ പ്രവര്‍ത്തകര്‍ ലജ്ജിച്ച്‌ തലതാഴ്ത്തേണ്ട സാഹചര്യം. സാംസ്കാരിക അടിയന്തരാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാര്‍ പറഞ്ഞത്- "ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദലിത് ,മുസ്‍ലിം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം".ഡല്‍ഹി ക്യാമ്ബസിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച്‌ പറഞ്ഞാല്‍ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News