Loading ...

Home cinema

ഇളയദളപതി ചിത്രം 'മാസ്റ്റര്‍' റിലീസിന് ഒരുങ്ങുന്നു.!

സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്ന ഇളയദളപതി ചിത്രമാണ് 'മാസ്റ്റര്‍'. ഇപ്പോളിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ആരാധകര്‍ക്ക് മുന്നില്‍ പങ്കുവച്ചിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആരാധകരുടെ ആകാംഷങ്ങള്‍ക്ക് വിരമാമിട്ട് ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നും സംവിധായകന്‍ പോസ്റ്റില്‍ കുറിക്കുകയുണ്ടായി. ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. മാസ്റ്റര്‍ ട്രാവന്‍കൂര്‍ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയുടെ വിതരണ അവകാശം ഫോര്‍ച്യൂണ്‍ സിനിമാസുമാണ്.

Related News