Loading ...

Home Gulf

യുഎഇയില്‍ പൊതുമാപ്പ് തീരാന്‍ 10 നാള്‍ കൂടി

വിസ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ പിഴയില്ലാതെ യു.എ.ഇയില്‍ നിന്ന് മടങ്ങാന്‍ ഇനി പത്തു നാള്‍ കൂടി. ഡിസംബര്‍ 31 വരെ പൊതുമാപ്പ് നീട്ടാന്‍ കഴിഞ്ഞ മാസം 17നാണ് യു.എ.ഇ അധികൃതര്‍ തീരുമാനിച്ചത്. മാര്‍ച്ച്‌ ഒന്നിന് മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താത്തവര്‍ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് യു.എ.ഇ അധികൃതര്‍ നിര്‍ദേശിച്ചു. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയിരങ്ങളാണ് പിന്നിട്ട മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം താമസം നിയമാനുസൃതമാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധികാലത്ത് കേസുള്ളതിനാലും ചികിത്സ ഉള്‍പെടെയുള്ള തടസങ്ങളുള്ളതിനാലും മടങ്ങാന്‍ സാധിക്കാതെ വന്നവരാണ് അനധികൃതമായി ഇപ്പോള്‍ യു.എ.ഇയില്‍ തങ്ങുന്നവര്‍. കേസിന്റെ നൂലാമാലകള്‍ മറികടന്ന് നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരം ഈ വിഭാഗം ഗൗരവത്തിലെടുക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ നിര്‍ദേശിച്ചിരുന്നു. നാടണയുന്നവര്‍ക്ക് പിന്നീട് യു.എ.ഇയിലേക്ക് മടങ്ങി വരാന്‍ തടസമില്ല എന്നതും പ്രത്യേകത കൂടിയുണ്ട്.

Related News