Loading ...

Home health

ന്യുമോണിയയുടെ കാരണവും പരിഹാരവും

പോഷകാഹാരകുറവ്, വീടുകളിലെ മോശമായ പരിതസ്ഥിതികള്‍, മോശമായ ആരോഗ്യസ്ഥിതി എന്നിവ മൂലമാണ് കുട്ടികളില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്നത്. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. പിഞ്ചുകുട്ടികള്‍ക്ക് ന്യുമോണിയ വരാന്‍ സാദ്ധ്യത കൂടുതലാണ്‍. യഥാസമയത്ത് ചികില്‍സിച്ചിലെ്‌ളങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണ്ണമാകും.
ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകളാണ് ന്യുമോണിയ പെട്ടെന്ന് കുറയ്ക്കാനായി നല്‍കുന്നത്.

ഫലപ്രദമായ ഉപയോഗത്തിലൂടെ ന്യുമോണിയയ്ക്കുള്ള ചികിത്സ ഇതിലൂടെ നടക്കുന്നു. രോഗിയുടെ ആരോഗ്യസ്ഥിതി, പ്രായം, അസുഖം എത്രമാരകമാണ് എന്നതിനെ ആശ്രയിച്ചാണ് ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാര്‍ നിശ്ചയിക്കുക.എത്രത്തോളം ഗുരുതരാവസ്ഥയിലാണ് രോഗി എന്നതും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കും ആന്റിബയോട്ടിക്കുകള്‍ എത്ര ദിവസം കഴിക്കണം എന്ന് നിശ്ചയിക്കുക.

ആന്റിബയോട്ടിക് കഴിച്ച്‌ മൂന്നാം ദിവസം മുതല്‍ ന്യുമോണിയ കുറഞ്ഞുതുടങ്ങുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നീ മൂന്ന് രോഗകാരണങ്ങള്‍ ന്യുമോണിയയ്ക്കുണ്ട്. പ്രധാനമായും ശ്വാസകോശത്തെയാണ് ന്യുമോണിയ ബാധിക്കുന്നത്. വൈറല്‍ ന്യുമോണിയ പൂര്‍ണ്ണമായും മാറണമെങ്കില്‍ കുറച്ച്‌ ആഴ്ചകള്‍ വേണ്ടി വരും. കഫം, പനി, തലവേദന, മസില്‍ വേദന, തളര്‍ച്ച, ശ്വാസംമുട്ടല്‍, ഇടവിട്ടുള്ള പനി പലപേ്പാഴും 102 ഡിഗ്രിക്ക് മുകളില്‍ വരിക, അകാരണമായി വിയര്‍ക്കുക, തണുത്തുവിറയ്ക്കുക, ചുണ്ടുകള്‍ നീലനിറമാകുക തുടങ്ങിയവ ന്യുമോണിയയുടെ ലക്ഷണങ്ങളാകാം.

ന്യുമോണിയ
തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

. എപേ്പാഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ച്‌
ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
. ഭക്ഷണത്തിന് മുമ്ബും ശേഷവും സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും
പരിസരവും വെള്ളം കെട്ടി നില്‍ക്കാതെ
വൃത്തിയായി സൂക്ഷിക്കുക.

. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക.
. രണ്ടാഴ്ച കൂടുമ്ബോഴെങ്കിലും കിണറ്റിലെ
ജലത്തില്‍ കേ്‌ളാറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
.. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്‌ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ
കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാദ്ധ്യതയുണ്ട്. ഇത് നശിപ്പിക്കുക.

Related News