Loading ...

Home Gulf

ഇഖാമ നിയമ ലംഘകര്‍ക്കെതിരെ പരിശോധന കടുപ്പിച്ച്‌ സൗദി അറേബ്യ; 252 ഇന്ത്യക്കാരെ നാടുകടത്തി

സൗദിയില്‍ ഇഖാമ നിയമ ലംഘകര്‍ക്കെതിരെയുള്ള ശക്തമായ പരിശോധന തുടരുന്നു. നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 252 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കാണ് യാത്രയായത്. കോവിഡിന് ശേഷം നാട്കടത്തല്‍ കേന്ദ്രം വഴി ഇന്ത്യയിലേക്ക് തിരിച്ചവരുടെ എണ്ണം 3491 ആയി.റിയാദില്‍ നിന്നും പന്ത്രാണ്ടാമത്തെ സംഘമാണ് ഇന്ന് യാത്രയായത്. 9 മലയാളികള്‍ ഉള്‍പ്പെടെ 252 പേരാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ മടങ്ങിയത്. റിയാദിലെയും ദമ്മാമിലെയും നാട്കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് നാട് അധികവും. 108 പേര് ദമ്മാമില്‍ നിന്നും ബാക്കി 144 പേര് റിയാദില്‍ നിന്നുമാണ് പിടിയിലായത്. ഡല്‍ഹിയിലെത്തുന്ന വിവിധ സംസ്ഥാനക്കാരായ ഇവരെ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. താമസ രേഖ പുതുക്കാത്തവര്‍, ഹുറൂബ് അഥവാ ഒളിച്ചോടിയവര്‍, തൊഴില്‍ നിയമലംഘനം നടത്തിയവര്‍ എന്നിവരെയാണ് പിടികൂടി നാട്കടത്തല്‍ കേന്ദ്രം വഴി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നത്. ഇവര്‍ക്ക് നിയമ ലംഘനത്തിന്റെ തോത് അനുസരിച്ച്‌ സൗദിയിലേക്ക് മടങ്ങുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. നിയമ ലംഘകരെ കണ്ടെത്തുന്നതിന് സൗദി സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലംഘനം നടത്തിയവരെ പിടികൂടി നടപടികള്‍ പൂര്‍ത്തിയാക്കി നേരിട്ട് നാടുകടത്തുന്ന പ്രക്രിയയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. സൗദി സര്‍ക്കാറിന്റെ ചിലവില്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്താണ് ഇവരെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

Related News